അനന്ദ് അംബാനി ധരിച്ചിരിക്കുന്ന വാച്ചിന്റെ വില അറിഞ്ഞ് ഞെട്ടി സോഷ്യല്‍ മീഡിയ...
ലോകത്തെ തന്നെ ശതകോടീശ്വരന്‍മാരില്‍ ഒരാളായ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ അനന്ദ് അംബാനി ധരിച്ചിരിക്കുന്ന വാച്ചിന്റെ വില അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അടുത്തിടെയാണ് അനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹം നടന്നത്. അത്യാഡംബരമായി നടന്ന വിവാഹം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് അനന്ദ് അംബാനി ധരിച്ച ഒരു വാച്ചാണ്. 22 കോടിയുടെ വാച്ച് ധരിച്ചു നില്‍ക്കുന്ന അനന്ദ് അംബാനിയുടെ ചിത്രമാണ് നെറ്റിസണ്‍ ഏറ്റെടുത്തിരിക്കുന്നത്. റിച്ചാര്‍ഡ് മില്ലേയുടെ ആര്‍.എം 52-04 സ്‌കള്‍ ബ്ലൂ സഫയര്‍ ടൈപ്പ് വാച്ചാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. വെറും മൂന്നെണ്ണം മാത്രമാണ് കമ്പനി ഇതുവരെ ഈ എഡിഷന്‍ വാച്ച് പുറത്തിറക്കിയിട്ടുള്ളത്. കമ്പനിക്ക് അത്രയും വേണ്ടപ്പെട്ട വര്‍ക്ക് വേണ്ടി മാത്രമാണ് ഈ വാച്ച് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
നേരത്തെയും അനന്ദ് അംബാനിയുടെ വാച്ച് പ്രേമം വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. വിവാഹസമയത്ത് അനന്ദ് അംബാനി ധരിച്ച കോടികള്‍ വില മതിക്കുന്ന വസ്ത്രങ്ങളും ഗാഡ്ജറ്റുകളും ചര്‍ച്ചയായിരുന്നു. മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അനന്ദ് അംബാനിയുടെ വാച്ച് കണ്ട് അമ്പരന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
റിച്ചാര്‍ഡ് മില്ലെയുടെ തന്നെ എട്ടുകോടി വിലവരുന്ന വാച്ചാണ് അനന്ദ് അംബാനി അന്ന് ധരിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അംബാനി കുടുംബത്തിന്റെ ക്രിസ്മസ് ആഘോഷത്തിന് രാധിക ധരിച്ച വസ്ത്രവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സ്വര്‍ണനിറത്തിലുള്ള ഗൗണും ഇതിനൊപ്പം താലിമാല കൈയില്‍ ബ്രേസ്ലെറ്റാക്കിയുമാണ് രാധിക എത്തിയത്.
https://www.facebook.com/Malayalivartha