ഉത്തരേന്ത്യയില്‍ ശൈത്യകാലം അതിതീവ്രം.... ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ്
ഉത്തരേന്ത്യയില്‍ ശൈത്യകാലം അതിതീവ്രം.... ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ്. മഞ്ഞുവീഴ്ച ശക്തമായതിനാലും കാഴ്ചാപരിധി വളരെ കുറഞ്ഞതിനാലും ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഒട്ടേറെ ഹൈവേകള്‍ അടച്ചിരിക്കുകയാണ്. മൈനസ് 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൈനസ് 6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടങ്ങളിലെ താപനില.
ഹരിയാന, ഉത്തര്‍പ്രദേശ് , ഡല്‍ഹി, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതികഠിനമായിരിക്കുകയാണ്. 6 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കുറഞ്ഞ താപനില.
അതേസമയം, ജമ്മുവിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. കുടുങ്ങിക്കിടന്ന ആയിരക്കണക്കിനു സഞ്ചാരികളെ പലയിടങ്ങളില്‍ നിന്നായി പൊലീസും സുരക്ഷ സേനയും രക്ഷപ്പെടുത്തുന്നുമുണ്ട്. അതേസമയം ജമ്മു കശ്മീരിലെ പൂഞ്ചില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മുഗള്‍ റോഡ് 4 ദിവസമായി അടച്ചിട്ടിരിക്കുകയാണ്. കശ്മീര്‍ താഴ്വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസും അടച്ചു കഴിഞ്ഞു. ശ്രീനഗറിലെ ദാല്‍ തടാകം തണുത്തുറഞ്ഞ നിലയിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha