തിയറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന് ജാമ്യം അനുവദിച്ചു
തിയറ്ററില്‍ പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന് ഹൈദരാബാദ് കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ഈ കേസില്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം ആയിരുന്നു ലഭിച്ചിരുന്നത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി 50000 രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യം വേണമെന്നും നടനോട് കോടതി നിര്‍ദ്ദേശിച്ചു.
ഡിസംബര്‍ 4 നാണ് ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ന്റെ പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ സ്ത്രീ കൊല്ലപ്പെടുകയും ഇവരുടെ എട്ട് വയസ്സുള്ള മകന് സാരമായി പരിക്കേല്‍ക്കുന്നതും. കുട്ടി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
സംഭവം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും കുട്ടി ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുന്നതിനിടെയാണ് നടനും തിയേറ്റര്‍ മാനേജ്മെന്റും ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത്. അടുത്തിടെ അല്ലു അര്‍ജുനും പുഷ്പ 2 വിന്റെ നിര്‍മ്മാതാക്കളും കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
അല്ലു അര്‍ജുന്‍ ഒരു കോടി രൂപയും മൈത്രി മൂവീസും സംവിധായകന്‍ സുകുമാറും 50 ലക്ഷം രൂപ വീതവും നല്‍കി. ചലച്ചിത്ര നിര്‍മ്മാതാവും തെലങ്കാന ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ദില്‍ രാജുവാണ് നഷ്ടപരിഹാര തുക കുടുംബത്തിന് കൈമാറിയത്.
https://www.facebook.com/Malayalivartha