സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി
തമിഴ്നാട്ടില്‍ എം കെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡിഎംകെയുടെ സഖ്യകക്ഷിയായ സിപിഎം. തമിഴ്‌നാട്ടില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ ആണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ ചോദിച്ചു.
സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഉദ്ഘാടന യോഗത്തിലായിരുന്നു ബാലകൃഷ്ണന്റെ വിമര്‍ശനം. പ്രതിഷേധങ്ങള്‍ക്കും സമരത്തിനും തമിഴ്നാട് പൊലീസ് അനുമതി നിഷേധിക്കുന്നതിലാണ് ഇദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമെതിരായ സര്‍ക്കാരിന്റെ നീക്കം തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha