മകളെ നശിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി
മകളെ നശിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയശേഷം മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചു. കര്‍ണാടകയിലെ ബെഗാവിയ്ക്ക് സമീപം ഉമാറാണിയിലാണ് സംഭവം.
മദ്യലഹരിയില്‍ മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച ശ്രീമന്ത് ഇറ്റനാലിനെ ഭാര്യ സാവിത്രിയാണ് കൊന്നത്. വെട്ടിക്കൊന്നതിനുശേഷം ശ്രീമന്തിന്റെ മുഖം കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു. പിന്നീട് മൃതദേഹം വെട്ടിനുറുക്കി പറമ്പില്‍ തള്ളുകയായിരുന്നു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മകളെ ലൈംഗികമായി ഉപദ്രവിക്കുന്നത് കണ്ടതോടെയാണ് ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് സാവിത്രി പൊലീസിന് മൊഴി നല്‍കി. ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വീപ്പയിലാക്കി കൊണ്ടുപോയി. പിന്നീട് കുഴിച്ചിട്ടു. പിടിക്കപ്പെടുമെന്ന് ഭയന്ന് തെളിവുകള്‍ നശിപ്പിച്ചു. ശ്രീമന്തിനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തെ വഴിതിരിച്ച് വിടാനും സാവിത്രി ശ്രമിച്ചിരുന്നു. ഒടുവില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.
സാവിത്രിയ്ക്കും ശ്രീമന്തിനും രണ്ട് പെണ്‍മക്കളാണുള്ളത്. ശ്രീമന്ത് മദ്യപിച്ച് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നു. ഭാര്യയോടുള്ള വൈരാഗ്യത്തിന്റെ പുറത്താണ് ഇയാള്‍ മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. മകളെ ഉപദ്രവിക്കുന്നത് കണ്ട സാവിത്രി തടഞ്ഞു. ഇതോടെ വാക്കേറ്റമുണ്ടായി.
തുടര്‍ന്ന് രാത്രി കിടന്നുറങ്ങുകയായിരുന്ന ശ്രീമന്തിനെ സാവിത്രി വെട്ടിക്കൊലപ്പെടുത്തി. പിന്നീട് മുഖം കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു. തെളിവ് നശിപ്പിക്കാനായി മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. സാവിത്രിയുടെ വീടിനടുത്ത് നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha