താലി തിരികെ തരണമെന്ന് അപേക്ഷിച്ച് യുവതി.... ചെമ്പൂരില്‍ വീട്ടമ്മയുടെ മാലയുമായി കടന്ന മോഷ്ടാവ് താലി തിരികെ നല്‍കി
താലി തിരികെ തരണമെന്ന് അപേക്ഷിച്ച് യുവതി.... ചെമ്പൂരില്‍ വീട്ടമ്മയുടെ മാലയുമായി കടന്ന മോഷ്ടാവ് താലി തിരികെ നല്‍കി മാലയുമായി മുങ്ങി. ഇന്നലെ പുലര്‍ച്ചെ രണ്ടര മണിയോടെ ചെമ്പൂരാണ് സംഭവം. പരമേശ്വരം ശിവ പാര്‍വതിയില്‍ പാര്‍വതിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ഏഴ് മാസം ഗര്‍ഭിണിയായ പാര്‍വതിയും മാതാവും കുഞ്ഞും മാത്രമാണ് സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നത്. ആര്‍മി ഉദ്യോഗസ്ഥനായ ഭര്‍ത്താവും സ്ഥലത്തില്ലായിരുന്നു. വീടിന്റെ പിന്‍വാതില്‍ തുറന്ന് ഉള്ളില്‍ കടന്ന മോഷ്ടാവ് പാര്‍വതിയുടെ കുഞ്ഞിന്റെ അരഞ്ഞാണം അറുത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ഉണര്‍ന്നു. കുട്ടി ഉറക്കെ കരഞ്ഞതോടെയാണ് മോഷ്ടാവ് അകത്ത് കയറിയ വിവരം പാര്‍വതിയും മാതാവും അറിയുന്നത്. പരിഭ്രാന്തരായ ഇരുവരും ബഹളം വക്കാന്‍ ശ്രമിച്ചു.
ഇതോടെ, മോഷ്ടാവിന്റെ ശ്രദ്ധ പാര്‍വതിയുടെ കഴുത്തിലേക്കായി. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ഭീഷണിയെ തുടര്‍ന്ന് പാര്‍വതി കഴുത്തില്‍ കിടന്ന രണ്ട് പവന്‍ തൂക്കമുള്ള മാല നല്‍കി. ഈ സമയം താലി തിരികെ തരണമെന്ന് പാര്‍വതി അപേക്ഷിച്ചതോടെ കള്ളന്‍ മാലയെടുത്ത ശേഷം താലി തിരികെ കൊടുത്തു.
ഒപ്പം അലമാരയില്‍ ഉണ്ടായിരുന്ന മാതാവിന്റെ അരപ്പവന്‍ വരുന്ന മാലയും കവര്‍ന്ന കള്ളന്‍ മുറി മുഴുവന്‍ അരിച്ചു പെറുക്കി. എന്നാല്‍,മറ്റൊന്നും ലഭിക്കാതിരുന്ന മോഷ്ടാവ് കൂടുതല്‍ എന്തെങ്കിലും ലഭിക്കുമോയെന്നറിയാന്‍ ഇരുവരെയും ഭീഷണിപ്പെടുത്തിയെങ്കിലും മറ്റൊന്നും കിട്ടിയില്ല.
"
https://www.facebook.com/Malayalivartha