മുതിര്‍ന്ന പണ്ഡിതനും ചിന്തകനും എഴുത്തുകാരനും മൈസൂരു സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം ആക്ടിങ് വൈസ് ചാന്‍സലറും ഡീനുമായ പ്രൊഫ. മുസാഫര്‍ ഹുസൈന്‍ അസ്സാദി അന്തരിച്ചു...
മുതിര്‍ന്ന പണ്ഡിതനും ചിന്തകനും എഴുത്തുകാരനും മൈസൂരു സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം ആക്ടിങ് വൈസ് ചാന്‍സലറും ഡീനുമായ പ്രൊഫ. മുസാഫര്‍ ഹുസൈന്‍ അസ്സാദി അന്തരിച്ചു. 63 വയസ്സായിരുന്നു.
വെള്ളിയാഴ്ച രാത്രി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആദിവാസി സമൂഹങ്ങളുടെ ജീവിതത്തെയും ജീവിതരീതിയെയും കുറിച്ച് വിപുലമായ പഠനങ്ങള്‍ നടത്തിയ എഴുത്തുകാരനായിരുന്നു.
ഗോത്രവര്‍ഗക്കാരുടെ കുടിയിറക്കം പരിഹരിക്കാനായി നിയോഗിച്ച സമിതിയുടെ അധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചു. കാര്‍ഷിക പഠനം, ആഗോളവല്‍ക്കരണം, ഗാന്ധിയന്‍ തത്ത്വചിന്ത, രാഷ്ട്രീയ സാമൂഹികശാസ്ത്രം, ജനാധിപത്യ സിദ്ധാന്തങ്ങള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍, താരതമ്യ ഭരണം, ഇന്ത്യന്‍ രാഷ്ട്രീയം, മനുഷ്യാവകാശങ്ങള്‍, ആഗോള രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിന്റെ ഗവേഷണങ്ങളും സംഭാവനകളും വ്യാപിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha