ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍...
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. നാരായണ്‍പൂര്‍ - ദന്തേവാഡ ജില്ലാ അതിര്‍ത്തിയിലെ തെക്കന്‍ അബുജ്മര്‍ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ വധിച്ചു.
ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ ( ഡിആര്‍ജി ) ഹെഡ് കോണ്‍സ്റ്റബിളിനും ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടമായതായി ബസ്തര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ പി. സുന്ദരരാജ് അറിയിച്ചു. അബുജ്മര്‍ മേഖലയിലെ നാരായണ്‍പൂര്‍, ദന്തേവാഡ, ജഗ്ദല്‍പൂര്‍, കൊണ്ടഗാവ് ജില്ലകളില്‍ നിന്നുള്ള ഡിആര്‍ജി ടീമുകളെ ഏകോപിപ്പിച്ചാണ് പ്രത്യേക ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) വെള്ളിയാഴ്ച ഓപ്പറേഷന്‍ നടത്തിയത്.
ഏറ്റുമുട്ടലില്‍ യൂണിഫോമിട്ട നാല് മാവോയിസ്റ്റുകളെയാണ് സേന വധിച്ചത്. തിരച്ചിലില്‍ എകെ 47, എസ്എല്‍ആര്‍ ഉള്‍പ്പെടെയുള്ള ഓട്ടോമാറ്റിക് ആയുധങ്ങള്‍ കണ്ടെടുത്തു. മേഖലയില്‍ ഇപ്പോഴും തെരച്ചില്‍ പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha