ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു മൂന്ന് മരണം
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു മൂന്ന് മരണം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (ALH) ധ്രുവ് ആണ് തകര്‍ന്ന് വീണത്. മരിച്ചവരില്‍ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. അപകടത്തിനിടെ ഹെലികോപ്റ്ററില്‍ നിന്ന് ചാടിയാണ് മൂന്നാമത്തെയാളും മരിച്ചു. വൈദ്യസഹായം നല്‍കിയെങ്കിലും മൂന്ന് ക്രൂ അംഗങ്ങളും ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയതായി കമലാ ബാഗ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രാജേഷ് കന്മിയ സ്ഥിരീകരിച്ചു.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ മരണം സ്ഥിരീകരിച്ചു. തകര്‍ച്ചയുടെ കാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ മറ്റൊരു ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്ന് രണ്ട് മാസത്തിന് ശേഷമാണ് ഈ അപകടമുണ്ടാകുന്നത്.
https://www.facebook.com/Malayalivartha