അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സംഭവത്തില്‍ സാക്ഷിയായ ആളെ വെടിവച്ച് കൊന്നു
അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചതില്‍ സാക്ഷിയായ ആളെ വെടിവച്ച് കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം നടന്നത്. യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രധാന സാക്ഷിയുമായ വ്യവസായിയായ മുഹമ്മദ് തബ്രീസ് അന്‍സാരിയെ (35)യാണ് അജ്ഞാതര്‍ വെടിവച്ചുകൊന്നത്. താനെയിലെ മീരാറോഡില്‍ ശാന്തി ഷോപ്പിങ് കോംപ്ലക്‌സിനു പുറത്താണ് വെടിവയ്പ് നടന്നത്.
ഷോപ്പിങ് കോംപ്ലക്‌സില്‍ എത്തിയ അജ്ഞാതര്‍ അന്‍സാരിയുടെ അടുത്തുചെന്ന് തലയ്ക്ക് വെടിവച്ച് രക്ഷപ്പെടുകയായിരുന്നു. മീരാറോഡിലെ മറ്റൊരു കടയുടമയുടെ അഞ്ച് മാസം ഗര്‍ഭിണിയായ മകളെ യൂസുഫ് എന്നയാള്‍ പീഡിപ്പിച്ച കേസില്‍ പ്രധാന സാക്ഷിയായി അന്‍സാരിയാണ് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.
ഇതിനുശേഷം ഇദ്ദേഹത്തിന് തുടര്‍ച്ചയായി വധഭീഷണി വരികയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതിനിടെയാണു കൊലപാതകം. യൂസുഫ് ഒളിവിലാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha