ഉത്തരേന്ത്യയില്‍ അതിശൈത്യം പിടിമുറുക്കി... മൂടല്‍മഞ്ഞില്‍ മുങ്ങി നഗരങ്ങള്‍... നിരവധി വിമാനങ്ങള്‍ റദ്ദാക്കി
ഉത്തരേന്ത്യയില്‍ അതിശൈത്യം പിടിമുറുക്കി... മൂടല്‍മഞ്ഞില്‍ മുങ്ങി നഗരങ്ങള്‍... ഡല്‍ഹിയില്‍ വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. 400-ലധികം വിമാനങ്ങള്‍ വൈകുകയും 45 എണ്ണം റദ്ദാക്കുകയും ചെയ്തു.
81 തീവണ്ടികള്‍ വൈകി. ഭയാനകമാം വിധത്തില്‍ മഞ്ഞുമൂടിയ നോയിഡയുടെയും ഗ്രേറ്റര്‍ നോയിഡയുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.
പ്രദേശവാസികള്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഭയപ്പെടുത്തുന്നതും പ്രേതസിനിമകള്‍ക്ക് സമാനവുമാണെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
മാത്രവുമല്ല മൂടല്‍മഞ്ഞ് കാരണമുള്ള അപകടങ്ങളും ഉത്തരേന്ത്യയില്‍ തുടര്‍ക്കഥയാവുന്നു. ഡല്‍ഹി -മുംബൈ എക്സ്പ്രസ്വേയിലെ കലിംഗര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം മൂടല്‍മഞ്ഞുകാരണം ഡ്രൈവര്‍ക്ക് റോഡു കാണാനായിഴിയാത്തതിനാല്‍ നിര്‍ത്തിയിട്ട ട്രക്കില്‍ ബസിടിച്ച് ഒരാള്‍ മരിച്ചു. നാലു യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ബസ് ഡ്രൈവറാണ് മരിച്ചത്.
ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ് തുടരുകയാണ്. പലയിടത്തും കാഴ്ചപരിമിതി കുറഞ്ഞിട്ടുണ്ട്. രാജസ്ഥാന്‍, ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞുണ്ട്.
https://www.facebook.com/Malayalivartha