ലോകം വീണ്ടുമൊരു മഹാമാരിയുടെ പേടിയിലാണ്...കൊവിഡ് -19 ലോകത്തെ പിടിച്ചുലച്ച് അഞ്ച് വർഷത്തിനിപ്പുറമാണ് HMPV വൈറസ് ചൈനയിൽ പടരുന്നത്...ഇന്ത്യയിലും റിപ്പോർട്ട് ചെയ്തതോടെ ആശങ്കയേറി...
ലോകം വീണ്ടുമൊരു മഹാമാരിയുടെ പേടിയിലാണ്. കൊവിഡ് -19 ലോകത്തെ പിടിച്ചുലച്ച് അഞ്ച് വർഷത്തിനിപ്പുറമാണ് HMPV വൈറസ് ചൈനയിൽ പടരുന്നത്. ഏറ്റവുമൊടുവിലായി ഇന്ത്യയിലും റിപ്പോർട്ട് ചെയ്തതോടെ ആശങ്കയേറി. ബെംഗളൂരുവിൽ എട്ട് മാസം പ്രായമുളഅള കുട്ടിയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. എച്ച്എംപിവി വൈറസിന്റെ ചൈനീസ് വകഭേദമാണോയെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
സ്വകാര്യ ആശുപത്രിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയിൽ രോഗം കണ്ടെത്തിയിരിക്കുന്നത്.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകള്‍ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.'രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കുന്നതിന് ഐസിഎംആര്‍ നടത്തുന്ന ശ്വാസകോശ വൈറല്‍ രോഗകാരികള്‍ക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്'
ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.നേരത്തെ രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവില്‍ സ്ഥിരീകരിച്ചതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു.ലോകത്തിന് ആശങ്ക നൽകുന്നതിൽ ചൈന എന്നും മുൻപന്തിയിൽ തന്നെയാണ്. കോവിഡ് മഹാമാരിയെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ ഇന്നും നിലനിൽക്കവേയാണ് പുതിയ വൈറസ് പടരുന്നത്.
https://www.facebook.com/Malayalivartha