തമിഴ്നാട്ടിലും എച്ച്എംപിവി സ്ഥിരീകരിച്ചു: ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ 2 കുട്ടികള്‍ ചികിത്സയില്‍
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എച്ച്എംപിവി ബാധിച്ച് 2 കുട്ടികള്‍ ചികിത്സയില്‍. ചുമ, ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികള്‍ സുഖം പ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതിനിടെ കൊല്‍ക്കത്തയിലും അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ രോഗം ബാധിച്ചവരുടെ എണ്ണം ആറായി.
അതേസമയം, എച്ച്എംപിവി ബാധയെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ആവര്‍ത്തിക്കുന്നുണ്ട്. ശൈത്യകാലത്ത് സാധാരണ കണ്ടു വരുന്ന വൈറസ് ബാധ മാത്രമാണിത്. എല്ലാ വര്‍ഷവും ഇതുണ്ടാകുന്നുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബര്‍, ജനുവരി മാസങ്ങളിലുമാണ് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. ജലദോഷത്തിനു സമാനമായ അസ്വസ്ഥതകളാണ് വൈറസ് ബാധയുടെ ഭാഗമായുണ്ടാകാറുള്ളതെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha