മക്കൾക്ക് വിഷംനൽകി കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്‌വെയർ എൻജിനിയറും ഭാര്യയും ആത്മഹത്യ ചെയ്തു; പുതുച്ചേരി യാത്രയ്ക്ക് മുമ്പ് സംഭവിച്ചത്...
ബെംഗളൂരുവിൽ മക്കൾക്ക് വിഷംനൽകി കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്‌വെയർ എൻജിനിയറും ഭാര്യയും ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സ്വദേശികളായ അനൂപ് കുമാർ (38), ഭാര്യ രാഖി (35), മകൾ അനുപ്രിയ (5), പ്രിയാൻഷ് (2) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സോഫ്റ്റ്‌വെയർ കമ്പനിയിൽ കൺസൽട്ടന്റായി ജോലി ചെയ്യുകയായിരുന്നു അനൂപ്. തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്കാരിയെത്തി വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് അയൽക്കാരും പൊലീസും നടത്തിയ പരിശോധനയിലാണ് കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം അനൂപും രാഖിയും തൂങ്ങി മരിക്കുകയായിരുന്നു.
ഭിന്നശേഷിക്കാരിയായ മകൾ അനുപ്രിയയുടെ അസുഖവുമായി ബന്ധപ്പെട്ട് കുടുംബം മാനസികപ്രയാസം അനുഭവിച്ചിരുന്നതായി ജോലിക്കാരി പൊലീസിനെ അറിയിച്ചു. ഇതേത്തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ദമ്പതികൾ വളരെ സന്തോഷത്തിലായിരുന്നുവെന്നും പുതുച്ചേരി യാത്രയ്ക്ക് ഇവർ തയാറെടുത്തിരുന്നെന്നും പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ അനൂപ് കുമാര്‍ ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്റ് ആയി ജോലിചെയ്തുവരികയായിരുന്നു.
വീട്ടുജോലിക്കും കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതിനുമായി മൂന്നുപേരെ അനൂപ് കുമാര്‍ നിയമിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്ക് എത്തിയ സ്ത്രീ വീട്ടുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. തുടര്‍ന്ന് സമീപത്തുള്ള വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ നേരത്തെ എത്തണമെന്ന് ദമ്പതിമാര്‍ ജോലിക്കാരോട് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച പോണ്ടിച്ചേരിയിലേക്ക് കുടുംബം യാത്രചെയ്യാനിരിക്കുകയായിരുന്നുവെന്നും ഞായറാഴ്ചവരെ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും ജോലിക്കാര്‍ പറയുന്നു. സംഭവത്തില്‍ സദാശിവനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച ഇതിനായി സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തിരുന്നു. വീട്ടിൽ 3 പേരെയാണ് ദമ്പതികൾ സഹായത്തിന് നിർത്തിയിരുന്നത്. കുട്ടികളെ നോക്കാൻ ഒരാളും ഭക്ഷണമുണ്ടാക്കാൻ രണ്ടുപേരും. ഇവർക്ക് 15,000 രൂപവീതം ശമ്പളവും നൽകിയിരുന്നു.
പോലീസ് അനൂപിന്റെ ലാപ്‌ടോപ്പും മൊബൈൽ ഫോണും പരിശോധിച്ചപ്പോൾ അർദ്ധരാത്രിയോടെ ജ്യേഷ്ഠൻ അമിതിന് ഇമെയിൽ അയച്ചതായി കണ്ടെത്തി. 2018-ൽ പ്രയാഗ്‌രാജിൽ പെട്രോൾ പമ്പ് തുടങ്ങാൻ മാതൃസഹോദരൻ രാകേഷ് 25 ലക്ഷം രൂപ കൊടുത്തെങ്കിലും, ബിസിനസ് ആരംഭിച്ചിരുന്നില്ല. ഇതോടെ കൊടുത്ത പണം തിരികെ കിട്ടാതാവുകയും അനൂപിന് സാമ്പത്തിക പ്രശ്‌നങ്ങൾ നേരിട്ടതായും പോലീസ് പറയുന്നു. അനൂപിൻ്റെ ശമ്പളത്തിൻ്റെ ഭൂരിഭാഗവും അഞ്ച് വയസ്സുള്ള ഓട്ടിസം ബാധിച്ച മകളുടെ ചികിത്സയ്ക്കാണ് ചെലവഴിച്ചത്.
സാമ്പത്തിക സമ്മർദ്ദം അദ്ദേഹത്തിൻ്റെ മാനസികാരോഗ്യത്തെ ബാധിച്ചതായി പോലീസ് പറയുന്നു. ഇത് ആത്മഹത്യയിലേയ്ക്ക് വഴിവച്ചതാകാമെന്നാണ് പോലീസ് നൽകുന്ന സൂചന. എന്നാൽ സംഭവസ്ഥലത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും അസ്വാഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. യുപിയിലെ പ്രയാഗ് രാജ് സ്വദേശികളായ ഇവര്‍ അനൂപ് കുമാറിന്റെ ജോലി ആവശ്യത്തിനായി ബെംഗളൂരുവില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha