ഭര്‍ത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് യുവതി കൈനോട്ടക്കാരനോടൊപ്പം ഒളിച്ചോടി
ഭര്‍ത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് യുവതി കൈനോട്ടക്കാരനോടൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം നടന്നത്. നാന്‍ഹെ പണ്ഡിറ്റ് എന്നു പേരുള്ളയാള്‍ കൈനോട്ടത്തിനുമായി പതിവായി വീട്ടില്‍ വന്നിരുന്നതായി പറയപ്പെടുന്നു. കാലക്രമേണ, ഇരുവരും തമ്മില്‍ ഒരു ബന്ധമുണ്ടായതായി വിശ്വസിക്കപ്പെടുന്നു.
ജനുവരി മൂന്നിന് പച്ചക്കറികളും വസ്ത്രങ്ങളും വാങ്ങാനെന്ന വ്യാജേന വീട്ടില്‍ നിന്ന് ഇറങ്ങിയ ഭാര്യ പിന്നീട് തിരിച്ചെത്തിയില്ലെന്ന് കാണിച്ച് യുവതിയുടെ ഭര്‍ത്താവ് രാജു ഹര്‍പാല്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. എരുമകളും ഭൂമിയും വിറ്റ് സ്വരൂപിച്ച 1.6 ലക്ഷം രൂപയും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇവര്‍ കൈക്കലാക്കിയെന്ന് ഭര്‍ത്താവ് ആരോപിക്കുന്നു. കുടുംബത്തിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള പണമാണ് ഇവര്‍ കൊണ്ടുപോയതെന്ന് ഭര്‍ത്താവ് പറയുന്നു.
തന്റെ ഭാര്യ കൈനോട്ടക്കാരനുമായി പലതവണ ഇടപഴകുന്നത് നിരീക്ഷിച്ചിട്ടുണ്ടെങ്കിലും സ്ഥിതി ഇത്രയും വഷളാകുമെന്ന് ഒരിക്കലും സംശയിച്ചിട്ടില്ലെന്ന് ഭര്‍ത്താവ് രാജു പറയുന്നു. ഹാര്ദോയിയിലെ സാന്ധി പോലീസ് സ്റ്റേഷന് പരിധിയിലെ ഖിഡ്കിയാന് പരിസരത്ത് നിന്നുള്ളയാളാണ് പ്രതിയായ ഭിക്ഷക്കാരന് നാന്‍ഹെ പണ്ഡിറ്റ്.
'യാചകനായ നന്‍ഹെ പണ്ഡിറ്റ് എന്റെ ഭാര്യയെ കൂട്ടിക്കൊണ്ടുപോയി, ഞാന്‍ പരിശോധിച്ചപ്പോള്‍, അവരുടെ ഫോണ്‍ നമ്പറുകള്‍ സ്വിച്ച് ഓഫ് ആയിരുന്നു, പിന്നീട്, ഞാന്‍ വീട്ടില്‍ തിരച്ചില്‍ നടത്തി, എന്റെ ഭാര്യയെ മാത്രമല്ല ഞങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. കുറഞ്ഞത് 1.6 ലക്ഷം രൂപയും ആഭരണങ്ങളും ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് 6 മക്കളുണ്ട് വിവാഹം കഴിഞ്ഞിട്ട് 20 വര്‍ഷമായി. പ്രതിയായ ഭിക്ഷക്കാരെ കണ്ടെത്തണം കേസ് എടുക്കണം, എന്റെ ഭാര്യയെ ഞങ്ങള്‍ക്ക് തിരികെ നല്‍കുമെന്ന് ഉറപ്പാക്കണം രാജു പറഞ്ഞു.
രാജുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി ഹര്‍പാല്‍പൂര്‍ സ്റ്റേഷന് ഓഫീസര്‍ രാജ്ദേവ് മിശ്ര സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, യുവതിക്കും പ്രതിക്കും വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha