ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്... ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടത്താന്‍ ഇലക്ഷന്‍ കമ്മിഷന്‍ തീരുമാനിച്ചതോടെ ഇനിയുള്ള ഇരുപത്തിയെട്ടു ദിവസം രാജ്യതലസ്ഥാനം രാഷ്ട്രീയ കൊടുംചൂടിലേക്ക്..
70 മണ്ഡലങ്ങളിലും ഒന്നിച്ചാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍.പത്തുവര്‍ഷമായി ഡല്‍ഹി ഭരിക്കുന്ന അരവിന്ദ് കേജ്രിവാളും ആംആദ്മി പാര്‍ട്ടിയും ജീവന്‍മരണ പോരാട്ടത്തിലാണ്. 2022 ല്‍ കോര്‍പറേഷന്‍ ഭരണം പിടിച്ച് സര്‍വാധിപത്യം സ്ഥാപിച്ചെങ്കിലും മദ്യനയ അഴിമതിയും ധൂര്‍ത്ത് ആരോപണങ്ങളും വെല്ലുവിളിയാണ്.
പുതിയ മദ്യനയം നടപ്പാക്കാനായി കോടികള്‍ കൈക്കൂലി വാങ്ങിയെന്ന ഇ.ഡി, സി.ബി.ഐ കേസുകളില്‍ കുടുങ്ങിയ അരവിന്ദ് കേജ്രിവാളിന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ഉറ്റ അനുയായികളായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എം.പി തുടങ്ങിയവരെല്ലാം കേസിലായി. 2022ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ അഴിമതി ആരോപണങ്ങള്‍ ബാധിച്ചിരുന്നില്ല.
അതിനുശേഷമാണ് കേജ്രിവാളിന്റെ അറസ്റ്റുണ്ടായത്. അഴിമതി ആരോപണങ്ങളും 33.66 കോടി മുടക്കി ബംഗ്‌ളാവ് മോടിപിടിപ്പിച്ചതും ജനസമ്മതി കുറച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.
"
https://www.facebook.com/Malayalivartha