മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
മുല്ലപ്പെരിയാര്‍ വിഷയത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. മലയാളിയായ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയാണ് ഹർജിക്കാരൻ
കേന്ദ്രസർക്കാരിന് നൽകിയ നോട്ടീസിൽ സുപ്രീം കോടതി പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത് ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തുവെന്ന് അറിയിക്കാനാണ് . ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തെന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് .
നിയമത്തിനുകീഴില്‍ ചട്ടങ്ങള്‍ രൂപീകരിച്ചോ എന്ന നിർണായക ചോദ്യം കോടതി ഉന്നയിച്ചു . രണ്ടാഴ്ചയ്ക്കകം വിശദമായ മറുപടി സത്യവാങ്മൂലം നല്‍കണം. അണക്കെട്ട് സുരക്ഷിതമെന്ന 2006ലെയും 2014ലെയും വിധികള്‍ റദ്ദാക്കണമെന്നും ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. നിയമമുണ്ടാക്കി മുന്നുവര്‍ഷം കഴിഞ്ഞിട്ടും കേന്ദ്രം ഒന്നും ചെയ്തില്ലെന്ന് കേരളം വാദിച്ചു. ജനുവരി മൂന്നാംവാരം ഹര്‍ജി വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha