തിരുപ്പതി ക്ഷേത്രത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച ആറുപേരില്‍ ഒരാള്‍ പാലക്കാട് സ്വദേശിനി
തിരുപ്പതി ക്ഷേത്രത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച ആറുപേരില്‍ ഒരാള്‍ പാലക്കാട് സ്വദേശിനി. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനിയായ നിര്‍മല ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി നിര്‍മലയും ബന്ധുക്കളും തിരുപ്പതിയിലേക്ക് പോയത്.
പ്രത്യേക ദര്‍ശനത്തിന് ടോക്കണ്‍ എടുക്കാന്‍ 4000-ത്തിലധികം ഭക്തരാണ് ക്യൂ നിന്നത്. അധികൃതരുടെ വീഴ്ചയെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും ആറ് പേരാണ് മരിച്ചത്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ടോക്കണ്‍ കേന്ദ്രങ്ങളില്‍ ആംബുലന്‍സുകള്‍ തയാറാക്കി നിര്‍ത്തിയില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു. അപകടശേഷം ആംബുലന്‍സുകള്‍ സ്ഥലത്തെത്താന്‍ 15-20 മിനിറ്റ് വൈകി.
വൈകുണ്ഠ ഏകാദശി ആഘോഷങ്ങള്‍ ആദ്യം രണ്ട് ദിവസത്തേക്കായിരുന്നു നടത്തിയിരുന്നത്. മുന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇത് 10 ദിവസത്തെ പരിപാടിയാക്കി മാറ്റിയത്.
'തിക്കിലും തിരക്കിലും ആറ് ഭക്തര്‍ മരിച്ചു, 40 പേര്‍ക്ക് പരിക്കേറ്റു, ഞങ്ങള്‍ സാധ്യമായ ഏറ്റവും മികച്ച മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കുന്നു. ടിടിഡിയുടെ ചരിത്രത്തില്‍ ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല. ഭക്തരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങള്‍ അന്വേഷണം നടത്തി ഗുരുതരമായ നടപടി സ്വീകരിക്കും,' തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോര്‍ഡ് അംഗം ഭാനു പ്രകാശ് റെഡ്ഡി പറഞ്ഞു.
https://www.facebook.com/Malayalivartha