ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല വെടങ്കടശ്വര ക്ഷേത്രത്തില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയുണ്ടായ തിരക്കില്‍പ്പെട്ട് മരിച്ചതില്‍ ഒരാള്‍ പാലക്കാട് സ്വദേശിനി....
ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല വെടങ്കടശ്വര ക്ഷേത്രത്തില്‍ ബുധനാഴ്ച വൈകിട്ടോടെ ഉണ്ടായ തിരക്കില്‍പ്പെട്ട് മരിച്ചതില്‍ ഒരാള്‍ പാലക്കാട് സ്വദേശിനി. വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനിയായ നിര്‍മല ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ .
ചൊവ്വാഴ്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി നിര്‍മലയും ബന്ധുക്കളും തിരുപ്പതിയിലേക്ക് പോയത്. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുന്നിലുണ്ടായ അപ്രതീക്ഷിതമായ തിക്കിലും തിരക്കിലും ഭക്തര്‍ ദുരന്തത്തില്‍ പെടുകയായിരുന്നു.
ദുരന്തത്തില്‍ നിര്‍മലയടക്കം ആറുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചിലരുടെ നിലഗുരുതരമാണ്. പ്രത്യേക ദര്‍ശനത്തിന് ടോക്കണ്‍ എടുക്കാനായി 4000ത്തിലധികം ഭക്തരാണ് ക്യൂ നിന്നത്.
https://www.facebook.com/Malayalivartha