വീടാകെ അലങ്കോലപ്പെട്ട നിലയിൽ; പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം: ഭാര്യയുടെ മൃതദേഹം കട്ടിലിനരികെ.. മക്കളുടെ മൃതദേഹം ബെഡ് ബോക്സിനുള്ളിൽ: സുഹൈൽ ഗാർഡൻ കോളനിയിൽ സംഭവിച്ചത്...
ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. മാതാപിതാക്കളെയും മൂന്ന് പെൺമക്കളെയുമാണ് .ഉത്തർപ്രദേശിലെ മീററ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ മൃതദേഹം തറയിലും കുട്ടികളുടെ മൃതദേഹം ബെഡ് ബോക്സിനുള്ളിലുമായിരുന്നു. അഞ്ച് പേരുടെയും തലയിൽ മുറിവുകളുണ്ടെന്ന് പോലീസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ നിഗമനം.
ലിസാദി ഗേറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ സുഹൈൽ ഗാർഡൻ കോളനിയിൽ താമസിക്കുന്ന ഒരുകുടുംബത്തിലെ അഞ്ചുപേരുടെയും മരണം പ്രദേശത്തെ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ഏതോ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് എല്ലാവരുടെയും തലയ്ക്ക് നേരെ ആക്രമണം നടത്തിയതായി പോലീസ് പറഞ്ഞു. പോലീസ് എത്തി വീടിനുള്ളിൽ കയറിയപ്പോൾ പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിൽ മോയിൻ്റെ മൃതദേഹം കണ്ടെത്തി. ഇയാളുടെ കൈകളും കാലുകളും കെട്ടിയിട്ട നിലയിലായിരുന്നു. അതേ സമയം അസ്മയുടെയും മൂന്ന് പെൺമക്കളുടെയും മൃതദേഹങ്ങൾ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. പരിചയക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
ഒരു വീട്ടിൽ അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി ലിസാരി ഗേറ്റ് പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്ന് ആളുകൾ പറഞ്ഞു.
ദമ്പതികളുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ വീടിനുള്ളിൽ കിടന്നിരുന്നു, അവരുടെ തലയിൽ എന്തെങ്കിലും മൂർച്ചയുള്ള വസ്തു കൊണ്ട് അടിച്ചതായി തോന്നുന്നു. യഥാർത്ഥത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ കാരണം വ്യക്തമാകൂ. ഇരകൾക്ക് അറിയാവുന്ന ആരോ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ തോന്നുന്നു എന്ന്
മീററ്റ് എസ്എസ്പി വിപിൻ ടാഡ പറഞ്ഞു.
കൊല്ലപ്പെട്ട മോയിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണ് അയൽവാസികൾക്ക് പറയാനുണ്ടായിരുന്നത്. ആരുമായും തർക്കം നിലനിന്നിരുന്നില്ല. ഒന്നരമാസം മുമ്പാണ് ഇയാൾ സുഹൈൽ ഗാർഡൻ കോളനിയിൽ താമസിക്കാനെത്തിയതെന്ന് സമീപവാസികൾ പറയുന്നു. നേരത്തെ സാക്കിർ കോളനിയിലെ മദീന മസ്ജിദ് തെരുവിലായിരുന്നു താമസം. മവാനയിലും റൂർക്കിയിലും താമസിച്ചു. മൊയ്തീൻ മൂന്ന് വിവാഹം ചെയ്തിരുന്നതായി പോലീസ് പറയുന്നു.
15 വർഷം മുമ്പാണ് ആദ്യ വിവാഹം കഴിഞ്ഞത്. എന്നാൽ അസുഖം മൂലം ആദ്യ ഭാര്യ സഫർ മരിച്ചു. 11 വർഷം മുമ്പ് രണ്ടാം വിവാഹം നടന്നു. ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല, വിവാഹമോചനം നേടുകയായിരുന്നു. മോയിൻ അസ്മയെ മൂന്നാമതും വിവാഹം കഴിച്ചു, ഈ ബന്ധത്തിൽ മൂന്ന് പെൺമക്കളുണ്ടായിരുന്നു. അസ്മ നേരത്തെ വിവാഹിതയായിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ അസ്മയുടെ സഹോദരൻ സ്ഥലത്തെത്തി.
സഹോദരിക്കും ആരുമായും തർക്കമില്ലെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. മോയിൻ തൻ്റെ സഹോദരന് നാലര ലക്ഷം രൂപ കടം നൽകിയതായി ഇയാൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.
https://www.facebook.com/Malayalivartha