അനധികൃതമായി ട്രെയിന്‍ ടിക്കറ്റുകള്‍ കൈവശം വെച്ച് വില്‍പ്പന നടത്തുന്നത് സാമൂഹ്യ കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി
അനധികൃതമായി ട്രെയിന്‍ ടിക്കറ്റുകള്‍ കൈവശം വെച്ച് വില്‍പ്പന നടത്തുന്നത് സാമൂഹ്യ കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി. ദേശീയ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ അതവസാനിപ്പിക്കണമെന്നും ക്രിമിനല്‍ നടപടികളെടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇ-ടിക്കറ്റുകള്‍ കൈവശപ്പെടുത്തിയതും വിതരണം ചെയ്തതും സംബന്ധിച്ച് അപ്പീലുകളിലാണ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചിന്റെ മുന്നിലെത്തിയത്.
ഇന്ത്യന്‍ റെയില്‍വേ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രധാന ശിലയാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിവര്‍ഷം 673 കോടി യാത്രക്കാര്‍ സഞ്ചരിക്കുന്ന, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുന്ന സംവിധാനമാണ് റെയില്‍വെ. ടിക്കറ്റിംഗ് സംവിധാനത്തിന്റെ സമഗ്രതയും സ്ഥിരതയും തകര്‍ക്കാനുള്ള ഏതൊരു ശ്രമവും തടയണമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്ത, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് റെയില്‍വേ ടിക്കറ്റ് തട്ടിപ്പ് സംബന്ധിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അനധികൃത ടിക്കറ്റ് വില്‍പ്പനയ്ക്ക് പിഴ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന 1989 ലെ റെയില്‍വേ നിയമത്തിലെ 143-ാം വകുപ്പിനെ ചൊല്ലിയായിരുന്നു അപ്പീല്‍. മാത്യു കെ ചെറിയാന്‍ എന്ന വ്യക്തിക്കെതിരെ ചുമത്തിയ 143-ാം വകുപ്പ് പ്രകാരമുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആദ്യ അപ്പീല്‍.
അംഗീകൃത ഏജന്റല്ലാത്ത മാത്യു കെ ചെറിയാന്‍, നൂറുകണക്കിന് വ്യാജ യൂസര്‍ ഐഡികള്‍ ഉണ്ടാക്കി ട്രെയിന്‍ ടിക്കറ്റുകള്‍ വിറ്റെന്നാണ് ആരോപണം. ഹൈക്കോടതി കുറ്റം റദ്ദാക്കിയെങ്കിലും സുപ്രീം കോടതി പ്രതിക്കെതിരായ നടപടികള്‍ പുനസ്ഥാപിച്ചിരിക്കുകയാണ്. റെയില്‍വെയുടെ അംഗീകൃത ഏജന്റല്ലാത്ത മാത്യു 1989ലെ റെയില്‍വേ നിയമത്തിലെ 143-ാം വകുപ്പ് പ്രകാരമുള്ള നടപടികള്‍ നേരിടണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഇ-ടിക്കറ്റിംഗ് യാത്രക്കാരുടെ സൗകര്യത്തിന് വേണ്ടിയാണെന്ന് കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha