അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ ആശുപത്രിയില്‍
തിഹാര്‍ ജയിലില്‍ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജനെ ചികിത്സയുടെ ഭാഗമായി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനസുമായി ബന്ധപ്പെട്ട ചികില്‍സയ്ക്കാണ് എയിംസിലെത്തിച്ചതെന്നും ശസ്ത്രക്രിയ നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതിനെ തുടര്‍ന്ന് എയിംസില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഹോട്ടലുടമ ജയാ ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച രാജന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റു കേസുകളിലെ ശിക്ഷ അനുഭവിക്കുന്നതിനാല്‍ ജയിലില്‍നിന്നു പുറത്തിറങ്ങാനായിരുന്നില്ല.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഒരുകാലത്തെ വലംകൈയായിരുന്നു ഛോട്ടാ രാജന്‍. 2015ല്‍ ബാലിയില്‍ അറസ്റ്റിലായതിന് ശേഷം കനത്ത സുരക്ഷയില്‍ തിഹാര്‍ ജയിലിലാണ് രാജന്‍. കൊലപാതകം പണംതട്ടല്‍ ഉള്‍പ്പെടെ 70 ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാ രാജനെതിരെയുള്ളത്.
https://www.facebook.com/Malayalivartha