പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂളിലെ ക്ലീനിംഗ് സ്റ്റാഫ് ഉച്ചയോടെ ശുചിമുറിയിലേയ്ക്ക് പോയപ്പോഴാണ് സംഭവം കണ്ടത്. ജോഗേശ്വരി ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ശുചിമുറിയുടെ വാതിലിനോട് ചേര്‍ന്ന് ഒരു പെണ്‍കുട്ടി നിലത്ത് ഇരിക്കുന്നത് ക്ലീനിംഗ് സ്റ്റാഫിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സംശയം തോന്നിയ ക്ലീനിംഗ് സ്റ്റാഫ് വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് തൊട്ടടുത്തുള്ള ശുചിമുറിയില്‍ കയറി നോക്കിയപ്പോഴാണ് വാതിലിനു പിന്നില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ സംഭവം സ്‌കൂള്‍ മാനേജ്മെന്റിനെ അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അപകട മരണം രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതാണോ എന്നും അങ്ങനെയെങ്കില്‍ കാരണം എന്താണെന്നും കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ മരണ വിവരം അറിയിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് സ്‌കൂളിലെയും ജൂനിയര്‍ കോളേജിലെയും വിദ്യാര്‍ത്ഥികള്‍ക്ക് സന്ദേശം അയച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും സ്‌കൂള്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha