സെല്‍ഫിയെടുക്കുന്നതിനിടെ അപകടം: റിസര്‍വോയറിലേക്ക് വീണത് 7 ആണ്‍കുട്ടികള്‍
സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സിദ്ദിപേട്ടിലെ കൊണ്ടപോച്ചമ്മ സാഗര്‍ റിസര്‍വോയറിലേക്ക് വീണ് 7 ആണ്‍കുട്ടികള്‍. ഹൈദരാബാദിലാണ് സംഭവം നടന്ന്. നിലവില്‍ 2 പേരെ പൊലീസ് രക്ഷപ്പെടുത്തിയെങ്കിലും 5 പേരെ ഇതു വരെയും കണ്ടെത്താനായിട്ടില്ല. മറ്റ് 5 കൗമാരപ്രായക്കാരായ ആണ്‍ കുട്ടികള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തി വരികയാണ്.
കൗമാരക്കാരായ 7 പേരും പരസ്പരം കൈകോര്‍ത്ത് സെല്‍ഫി എടുക്കാനായിരുന്നു പദ്ധതി. ഇതിനായാണ് റിസര്‍വോയറിനടുത്തേക്ക് ഇവര്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു. പക്ഷെ പിടി വിട്ട് റിസര്‍വോയറിലേക്ക് വീഴുകയായിരുന്നു. നിലവില്‍ രണ്ട് പേരെ രക്ഷിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടന്ന ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് രണ്ട് കൗമാരക്കാരായ ആണ്‍കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. കൂട്ടത്തില്‍ 20 വയസുകാരനായ ധനുഷ് ഒഴികെ എല്ലാവരും 17 വയസ്സുള്ളവരാണ്.
https://www.facebook.com/Malayalivartha