ഛത്തീസ്ഗഢിലെ ബീജാപൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു...
ഛത്തീസ്ഗഢിലെ ബീജാപൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിന് സമീപമാണ് സുരക്ഷസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്്. മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
മരിച്ച മാവോയിസ്റ്റുകളെല്ലാം യൂണിഫോം ധരിച്ചിരുന്നതായി ബീജാപൂര്‍ പൊലീസ് . എന്നാല്‍ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സുരക്ഷ സേന മേഖലയില്‍ പരിശോധന തുടരുന്നു്. ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിന്റെ നിബിഡ വനമേഖലയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ തുടങ്ങിയത്.
ശനിയാഴ്ച നടന്ന സ്ഫോടനത്തെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് ഇന്നലെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് ജവാന് പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha