കാമുകിയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി; കൊലപ്പെടുത്തിയത് മറ്റൊരാളെ;സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍
കാമുകിയുടെ ഭര്‍ത്താവിനെയും പിതാവിനെയും ഒഴിവാക്കാന്‍ ക്വട്ടേഷന്‍ കൊടുത്തു. എന്നാല്‍ കൊലപ്പെടുത്തിയത് മറ്റൊരാളെ. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പ്രതികളില്‍ നിന്നായി ഒരു നാടന്‍തോക്ക്, 14 ബുള്ളറ്റുകള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍, ഒരു ബൈക്ക് എന്നിവ പിടിച്ചെടുത്തു.
കഴിഞ്ഞ ഡിസംബര്‍ 30ന് ലക്നൗവിലെ മദേഹ്ഗഞ്ചില്‍ നിന്ന് പൊലീസ് ഒരു മൃതശരീരം കണ്ടെടുത്തിരുന്നു. മുഹമ്മദ് റിസ്വാന്‍ എന്നയാളുടെ മൃതദേഹമാണിതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. സംഭവത്തില്‍ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്താബ് അഹമ്മദ്, യാസിര്‍, കൃഷ്ണകാന്ത് എന്നിവര്‍ അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി.
അഫ്താബ് അഹമ്മദ് ആണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരു സ്ത്രീയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. അവരുടെ ഭര്‍ത്താവിനെയും പിതാവിനെയും കൊലപ്പെടുത്താന്‍ അഹമ്മദ് യാസിറിനെ ഏര്‍പ്പാടാക്കി. യാസിര്‍ സഹായത്തിനായി കൃഷ്ണകാന്തിനെയും കൂട്ടുകയായിരുന്നു.
ഡിസംബര്‍ 30ന് മദേഹ്ഗഞ്ചില്‍ എത്തിയ ഇവര്‍ സ്ത്രീയുടെ പിതാവായ ഇര്‍ഫാന്‍ എന്നുകരുതി മുഹമ്മദ് റിസ്വാനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha