കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഐഎസ്ആര്‍ഒ ചെയര്മാനായ എസ് സോമനാഥ് വിരമിച്ചു... പുതുതായി തെരഞ്ഞെടുക്കപ്പെട്ട വി. നാരായണന്‍ ചെയര്‍മാനായി ചുമതലയേറ്റു
കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഐഎസ്ആര്‍ഒ ചെയര്മാനായ എസ് സോമനാഥ് വിരമിച്ചു... പുതുതായി തെരഞ്ഞെടുക്കപ്പെട്ട വി. നാരായണന്‍ ചെയര്‍മാനായി ചുമതലയേറ്റു.
പുതിയ നേതാവായി കേന്ദ്രസര്‍ക്കാരിന്റെ നോമിനേഷന്‍ കമ്മിറ്റിയാണ് നാരായണനെ തെരഞ്ഞെടുത്തത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേലാട്ടുവിളൈ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് നാരായണന്‍.
പരേതനായ വന്നിയപെരുമാളിന്റെയും എസ്.തങ്കമ്മാളിന്റെയും മൂത്ത മകനാണ്. വിരമിക്കുന്ന ഐ. എസ്. ആര്‍ .ഒ മേധാവി എസ് സോമനാഥ് ഇന്നലെ 13ന് പുതിയ മേധാവിയായി നിയമിതനായ നാരായണന് ചുമതലകള്‍ കൈമാറുകയായിരുന്നു.
വിരമിച്ച എസ് സോമനാഥിന് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ യാത്രയയപ്പ് നല്‍കി. പുതുതായി ചുമതലയേറ്റ വി നാരായണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍, കേന്ദ്രസര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിക്കുന്നതാണ്. അദ്ദേഹം ജിഎസ്എല്‍വി, എംകെ-3, ക്രയോജനിക് എഞ്ചിന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha