ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം..പ്രതിക്കായി തിരച്ചിൽ ഊർജിതം...ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്...ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്... നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി...
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.നടൻ്റെ വീട്ടിൽ കവർച്ച നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. വീട്ടിൽ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികൾ കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ താരത്തിന് പരിക്കേറ്റു. ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്.
ഇതിൽ രണ്ടെണ്ണം ഗൗരവമുള്ളതാണെന്ന് പൊലീസ് അറിയിച്ചു.ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്. നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അതേസമയം, വീട്ടിലുണ്ടായത് കവർച്ച ശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു. താരത്തെ മുംബൈ ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മോഷ്ടാക്കൾ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ നടനൊപ്പം ഭാര്യ കരീന കപൂറും മക്കളും മറ്റ് കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.
വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിയ്ക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.മറ്റു കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. ബഹളംകേട്ടു വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടിപ്പോയതായി പൊലീസ് പറഞ്ഞു.കേസ് റജിസ്റ്റർ ചെയ്തെന്നും പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ബാന്ദ്ര പൊലീസ് പറഞ്ഞു. ഒന്നിലേറെ സംഘങ്ങളാണു കേസ് അന്വേഷിക്കുന്നത്. സെയ്ഫിന് എന്തുമാത്രം പരുക്കുണ്ട് എന്നതിനെപ്പറ്റി പൂർണവിവരം ലഭ്യമായിട്ടില്ലെന്നും മുംബൈ ക്രൈംബ്രാഞ്ച് സമാന്തര അന്വേഷണം നടത്തുന്നതായും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു
'സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ അദ്ദേഹം ചികിത്സയിലാണ്. കവർച്ചക്കാരനുമായുള്ള സംഘർഷത്തിൽ കുത്തേറ്റതാണോ അതോ പരുക്കേറ്റതാണോ എന്ന് ഇതുവരെ വ്യക്തമല്ല. ഞങ്ങൾ വിഷയം അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്' ഒരു മുതിർന്ന ഐപിഎസ് ഓഫീസർ പറഞ്ഞു..‘
https://www.facebook.com/Malayalivartha