നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന്റെ ഞെട്ടലിലാണു നഗരം...സുരക്ഷാവീഴ്ചയിൽ സിനിമാതാരങ്ങളും പ്രതിപക്ഷ നേതാക്കളും സർക്കാരിനെ വിമർശിക്കുന്നു...സ്വന്തമായി സുരക്ഷാസംഘമുള്ള നടന് ഇതാണ് സ്ഥിതിയെങ്കിൽ..
അതീവ സുരക്ഷാ സംവിധാനങ്ങളുള്ള കെട്ടിടത്തിൽ അതിക്രമിച്ചു കയറി നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന്റെ ഞെട്ടലിലാണു നഗരം. അക്രമിയുടെ കത്തിക്കുത്തേറ്റ സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നതിനിടെ, സംഭവത്തിന്റെ വിവിധ വശങ്ങളെ കോര്‍ത്തിണക്കുകയാണ് പൊലീസ്. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നുള്ള പ്രതിയുടെ ആദ്യ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. കെട്ടിടത്തിലെ സ്റ്റെയര്‍കേസില്‍ നില്‍ക്കുന്ന പ്രതിയുടെ ചിത്രമാണ് പുറത്തുവിട്ടത്.
പ്രധാനമന്ത്രിയെ വരെ നേരിട്ട് എപ്പോൾ വേണമെങ്കിലും കാണാൻ കഴിയുന്ന, സ്വന്തമായി സുരക്ഷാസംഘമുള്ള നടന് ഇതാണ് സ്ഥിതിയെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും? പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്ന സെയ്ഫ് അലി ഖാന്റെ ചിത്രം പങ്കുവച്ച് പലരും ചോദിക്കുന്നു.നടൻ സെയ്ഫ് അലി ഖാനെ അക്രമി കുത്തി പരുക്കേൽപ്പിച്ചതിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തെലുങ്ക് നടന്മാരായ ചിരഞ്ജീവി, ജൂനിയർ എൻടിആർ തുടങ്ങിയവർ ഞെട്ടൽ രേഖപ്പെടുത്തി.
നടി പുജ ഹെഗ്ഡെ ഉൾപ്പെടെ ഒട്ടേറെ താരങ്ങൾ സർക്കാരിനെ വിമർശിച്ചു.അതിസമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ബാന്ദ്ര വെസ്റ്റിൽ സെന്റ് തെരേസാ സ്കൂളിനു സമീപമുള്ള സദ്ഗുരു ശരൺ എന്ന 13 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളിൽ 10000 ചതുരശ്ര അടി വസതി.10–ാം നില: അതിഥികളുടെ മുറികൾ.നടനും കുടുംബവും 11–ാം നിലയിൽ .വീട്ടു ജോലിക്കാരും അടുക്കളയും 12–ാം നിലയിൽ .സ്വിമ്മിങ് പൂളും ജിമ്മും 13–ാം നിലയിൽ.
കെട്ടിടത്തിന്റെ ഗേറ്റിലും ലിഫ്റ്റിനു മുന്നിലും സുരക്ഷാ ജീവനക്കാരുണ്ട്.സുരക്ഷാ ജീവനക്കാരുടെ വിരലടയാളം ഉപയോഗിച്ചാൽ മാത്രമേ ലിഫ്റ്റ് തുറക്കുകയുള്ളൂ. അതിനാൽ, അവർ അറിയാതെ ലിഫറ്റ് വഴി ആർക്കും മുകളിലേക്കു പോകാനാകില്ല.പക്ഷേ, അക്രമി കയറിയത് തീപിടുത്തമുണ്ടായാൽ രക്ഷപ്പെടാനുള്ള ഗോവണി വഴി. കഴുത്തിൽ ടവലും ഷോൾഡർ ബാഗും ധരിച്ചിരുന്ന ഇയാൾ ഇറങ്ങിപ്പോയത് പുലർച്ചെ 2.33ന്.
https://www.facebook.com/Malayalivartha