ഹോട്ടല്‍ മുറിയില്‍ വന്നില്ലെങ്കില്‍ തന്റെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളെ കാണിക്കുമെന്ന് അമ്മാവന്റെ ഭീഷണി; ഹോട്ടല്‍ മുറിയില്‍വച്ച് പെട്രോളൊഴിച്ച് തീകൊളുത്തി യുവതി
ഹോട്ടല്‍ മുറിയില്‍ വന്നില്ലെങ്കില്‍ തന്റെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളെ കാണിക്കുമെന്ന് അമ്മാവന്റെ ഭീഷണി. തന്റെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് അമ്മാവനും അമ്മായിയും തുടര്‍ച്ചയായി ബ്ലാക്ക്മെയില്‍ ചെയ്തെന്നായിരുന്നു യുവതിയുടെ ആരോപണം. യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് ഭാരതീയ നീതി ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം അമ്മാവനും അമ്മായിക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ആറ് വര്‍ഷമായി മകള്‍ അമ്മാവനും അമ്മായിക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് യുവതിയുടെ അമ്മ പ്രതികരിച്ചു. അവര്‍ക്കൊപ്പം യാത്രകള്‍ പോകാറുണ്ടെന്നും അമ്മ വ്യക്തമാക്കി.
ഒന്നാം പ്രതിയായ പെണ്‍കുട്ടിയുടെ അമ്മാവനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇയാളില്‍ നിന്ന് പൊലീസ് പെന്‍ഡ്രൈവ് പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം കുണ്ടലഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍വച്ച് കാണണമെന്ന് അമ്മാവന്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. ഹോട്ടല്‍ മുറിയില്‍ വരില്ലെന്ന് പെണ്‍കുട്ടി അമ്മാവനെ അറിയിച്ചിരുന്നു.
എന്നാല്‍ തന്റെ കൈവശമുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടിക്ക് ഗത്യന്തരമില്ലാതായി. ഒടുവില്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പെട്രോള്‍ വാങ്ങി, കൈയില്‍ കരുതി. ഹോട്ടല്‍ മുറിയില്‍വച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്.
https://www.facebook.com/Malayalivartha