സെയ്ഫ് അലി ഖാനെ ആക്രമിച്ചുവെന്ന് കരുതുന്നയാള്‍ പിടിയില്‍
നടന് സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി ആക്രമിച്ചതായി സംശയിക്കുന്നയാള്‍ പിടിയില്‍. എന്നാല്‍ ഇയാള്‍ തന്നെയാണ് ബാന്ദ്രയിലെ വീട്ടിലെത്തി നടനെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചതെന്ന് ഉറപ്പില്ല. പൊലീസ് അക്കാര്യം സ്ഥിരീകരിച്ചിട്ടോ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടോ ഇല്ല. നിലവില്‍ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ ഉള്ളത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. കൃത്യത്തിന് ശേഷം ബാന്ദ്ര റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് ഇയാള്‍ എത്തിയത്. തുടര്‍ന്ന് വസ്ത്രങ്ങള്‍ മാറി രക്ഷപ്പെടുകയായിരുന്നു. 20 അംഗങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വ്യവാസായി, നാലാസൊപാര എന്നിവിടങ്ങളില്‍ വ്യാപകമായ അന്വേഷണം നടത്തിയിരുന്നു.
ബാന്ദ്രയിലെ സദ്ഗുരു ശരണ്‍ എന്ന 12 നിലക്കെട്ടിടത്തിലെ സെയ്ഫിന്റെ വീട്ടിലാണ് മോഷണ ശ്രമത്തിനിടെ അക്രമം നടന്നത്. ആറ് തവണ നടന് കുത്തേറ്റു. വീടിനെ കുറിച്ച് നന്നായി മനസിലാക്കിയ അക്രമിക്ക് വീട്ടിനുള്ളില്‍ നിന്നു തന്നെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അക്രമിയുമായി നടന്ന സംഘട്ടനത്തിനിടെയാണ് സെയ്ഫിന് കുത്തേറ്റത്. തുടര്‍ന്ന് മൂത്ത മകനായ ഇബ്രാഹിം ആണ് ഓട്ടോയില്‍ നടനെ ആശുപത്രിയിലെത്തിച്ചത്. നിലവില്‍ സെയ്ഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha