ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്... ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ആഴ്ച മുതല്‍ പ്രചാരണത്തില്‍ സജീവമാകും, നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ... ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ആഴ്ച മുതല്‍ പ്രചാരണത്തില്‍ സജീവമാകും. നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സ്ഥാനാര്‍ഥികള്‍ നെട്ടോട്ടത്തിലാണ്. ദേശീയ നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാനാണ് ബിജെപിയും കോണ്‍ഗ്രസും ലക്ഷ്യമിടുന്നത്.
ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പ്രചാരണത്തിന് എത്തും.
അതേസമയം രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയേയും മുന്‍നിര്‍ത്തി കൊണ്ടുള്ള പ്രചാരണത്തിനാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുന്ന സന്ദീപ് ദീക്ഷിതിന് വേണ്ടി രാഹുല്‍ പ്രചാരണം നടത്തും.
ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ മത്സരിക്കുന്ന അല്‍ക ലാംബയ്ക്ക് വേണ്ടി പ്രിയങ്ക ഗാന്ധി റോഡ് ഷോ സംഘടിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം ബിജെപി പ്രകടനപത്രികയെ അടക്കം വിമര്‍ശിച്ചുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം.
https://www.facebook.com/Malayalivartha