സിദ്ധരാമയ്യയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി 300 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെട്ട മൈസൂരു നഗര വികസന അതോറിറ്റി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 300 കോടി രൂപ വിലമതിക്കുന്ന 140 യൂണിറ്റിലധികം സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമാണ് ഈ കണ്ടുകെട്ടല്‍.
റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരും ഏജന്റുമാരുമായി പ്രവര്‍ത്തിക്കുന്ന വിവിധ വ്യക്തികളുടെ പേരിലാണ് കണ്ടുകെട്ടിയ സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തത്. മുഡ ഏറ്റെടുത്ത 3.16 ഏക്കര്‍ ഭൂമിക്ക് പകരം സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാര്‍വതിയുടെ പേരിലുള്ള 14 സ്ഥലങ്ങള്‍ക്ക് നഷ്ടപരിഹാരം നേടിയെന്നാണ് ആരോപണം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചായിരുന്നു ഇത്.
ഈ ഭൂമി 3,24,700 രൂപയ്ക്കാണ് മുഡ യഥാര്‍ഥത്തില്‍ ഏറ്റെടുത്തത്. എന്നാല്‍, പോഷ് ഏരിയകളിലെ 14 സൈറ്റുകളുടെ നഷ്ടപരിഹാരം 56 കോടി രൂപ വരും. ഈ കേസില്‍ കര്‍ണാടക ലോകായുക്ത സിദ്ധരാമയ്യയെ ചോദ്യം ചെയ്തിരുന്നു. തന്റെയോ കുടുംബത്തിന്റെയോ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷം തന്നെ ഭയപ്പെടുന്നുവെന്നും ഇവ രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha