രാജ്യത്തിനെതിരെ പോരാടുമെന്ന പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ബിജെപിയോടും ആര്‍എസ്എസിനോടും രാജ്യത്തോടും തന്നെ നമ്മള് പോരാടിക്കൊണ്ടിരിക്കുകയാണ് എന്നാണ് രാഹുലിന്റെ വാക്കുകള്‍
രാജ്യത്തിനെതിരെ പോരാടുമെന്ന പരാമര്‍ശത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഗുവാഹത്തിയിലെ പാന്‍ ബസാര്‍ പൊലീസാണ് കേസെടുത്തത്.
ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും പിടിച്ചെടുത്തെന്നും ബിജെപിയോടും ആര്‍എസ്എസിനോടും രാജ്യത്തോടും തന്നെ നമ്മള് പോരാടിക്കൊണ്ടിരിക്കുകയാണ് എന്നുമായിരുന്നു രാഹുലിന്റെ വാക്കുകള്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ ആസ്ഥാനം ഡല്‍ഹിയിലെ കോട്ല റോഡില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
മോന്‍ജിത് ചേതിയ എന്നയാളുടെ പരാതിയുടെ അടിസ്ഥനത്തിലാണ് കേസ്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അഭിപ്രായസ്വാതന്ത്രത്തിന്റെ സീമകള്‍ ലംഘിക്കുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ഭീഷണിയുണ്ടാക്കിയെന്ന ഭാരതീയ ന്യായ സംഹിതയിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha