ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍...
ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സോപോര്‍ സെക്ടറിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. സൈന്യത്തിന്റെയും ജമ്മു-കശ്മീര്‍ പോലീസിന്റെയും സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലില്‍ കുറഞ്ഞത് രണ്ട് ഭീകരരെങ്കിലും കുടുങ്ങിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
22 രാഷ്ട്രീയ റൈഫിള്‍സ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) 179-ാം ബറ്റാലിയന്‍, ജമ്മു കശ്മീര്‍ പോലീസ് എന്നിവരടങ്ങുന്ന സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ കാത്തിരിക്കുന്നു.
വെടിവയ്പ്പിനുശേഷം, പ്രദേശം വളഞ്ഞിരിക്കുകയാണ്, തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഓപ്പറേഷനില്‍ ഇതുവരെ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരായ സുരക്ഷാ സേനയുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി പുരോഗമിക്കുകയാണ്. അതേസമയം, ജനുവരി 7 ന് 163 ടെറിട്ടോറിയല്‍ ആര്‍മിക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഭീകരരെ ജനുവരി 12 ന് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഭീകരരില്‍ നിന്ന് ഒരു ഹാന്‍ഡ് ഗ്രനേഡ്, ഒരു എകെ സീരീസ് റൈഫിള്‍, ഒരു പിസ്റ്റള്‍, 250 ലൈവ് എകെ റൗണ്ടുകള്‍, 21 ലൈവ് പിസ്റ്റള്‍ റൗണ്ടുകള്‍ എന്നിവ പോലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha