ഗര്‍ഭിണിയായ പശുവിന് ആക്രമിച്ച് ഇറച്ചിക്കായി കൊണ്ട് പോയതായാണ് പരാതി
ഗര്‍ഭിണിയായ പശുവിന് ആക്രമിച്ച് അംഗഭംഗം വരുത്തിയ ശേഷം പശുവിനെ ഇറച്ചിക്കായി കൊണ്ട് പോയതായാണ് പരാതി. ഉത്തര കര്‍ണാടകയിലെ ഹൊന്നാവര്‍ താലൂക്കിലാണ് സംഭവം. സാല്‍കോദ് ഗ്രാമത്തിലെ കൃഷ്ണ ആചാരി എന്നയാളുടെ പശുവിനെയാണ് കാണാതായിട്ടുള്ളത്.
ശനിയാഴ്ച രാവിലെ മേയാനായി വിട്ട ഗര്‍ഭിണിയായ പശു വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ഇതിന് പിന്നാലെയാണ് വീട്ടുകാര്‍ പശുവിനെ അന്വേഷിച്ച് ഇറങ്ങിയത്. ഞായറാഴ്ച രാവിലെയാണ് പശുവിന്റെ അകിട് അടക്കമുള്ള അവയവങ്ങളും ഗര്‍ഭിണിയായ പശുവിന്റെ കിടാവിനേയും പാടത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കാലികളെ മോഷണം പോവുന്ന സംഭവങ്ങള്‍ മേഖലയില്‍ പതിവാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
സ്ഥലം എംഎല്‍എ ദിനകര്‍ ഷെട്ടി സംഭവ നടന്നയിടം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തെ അപലപിച്ച എംഎല്‍എ പ്രതികളെ ഉടന്‍ കണ്ടുപിടിക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സര്‍ക്കാരിന് തങ്ങളുടെ കന്നുകാലികള്‍ക്ക് പോലും സംരക്ഷണം ഉറപ്പിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha