കണ്ണീര്‍ക്കാഴ്ചയായി.... ട്രെയിനിന്റെ ചക്രങ്ങളില്‍ നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിടുക്കത്തില്‍ ട്രാക്കിലേക്ക് ചാടി... മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കര്‍ണാടക എക്സ്പ്രസ് ഇടിച്ച് എട്ട് മരണം...

പുഷ്പക് എക്സ്പ്രസില്‍ യാത്ര ചെയ്തവരാണ് മരിച്ചത്. പുഷ്പക് എക്സ്പ്രസിലെ യാത്രക്കാര്‍ ട്രെയിനിന്റെ ചക്രങ്ങളില്‍ നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിടുക്കത്തില്‍ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്.
പാളത്തിലേക്ക് ചാടിയവരെ യാത്രക്കാരുമായി എതിര്‍ദിശയില്‍ വന്ന കര്‍ണാടക എക്സ്പ്രസ് ഇടിക്കുകയായിരുന്നു. എട്ടോളം യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി റെയില്‍വേ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് എത്തി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്ത് എത്തി്. അതേസമയം, പുഷ്പക് എക്‌സ്പ്രസില്‍ തീ പടര്‍ന്നുവെന്ന വിവരം വ്യാജമാണെന്നും സൂചനകളുണ്ട്.
https://www.facebook.com/Malayalivartha