ബംഗളുരുവില്‍ എംപോക്‌സ് സ്ഥിരീകരിച്ചു
ദുബൈയില്‍ നിന്ന് മടങ്ങിയെത്തിയ യുവാവിന് ബംഗളുരുവില്‍ എംപോക്‌സ് സ്ഥിരീകരിച്ചു. നിലവില്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാളെന്ന് റിപ്പോട്ടുകള്‍ പറയുന്നു. കൂടുതല്‍ വിശദമായ പരിശോധനകള്‍ക്ക് രോഗിയെ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കര്‍ണാടകയില്‍ ഈ വര്‍ഷം ഇതാദ്യമായി സ്ഥിരീകരിക്കുന്ന എംപോക്‌സ് കേസാണിത്.
കഴിഞ്ഞ ഡിസംബറിലാണ് കേരളത്തില്‍ അവസാനമായി ഒരു രോഗിക്ക് എംപോക്‌സ് സ്ഥിരീകരിച്ചത്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എംപോക്‌സ് രോഗബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍. കൊവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്.
രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക- വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.
https://www.facebook.com/Malayalivartha