കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കെജ്രിവാള്‍
കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കെജ്രിവാള്‍. ഹരി നഗറില്‍ വെച്ച് തന്റെ കാര്‍ ആക്രമിക്കപ്പെട്ടതിന് പിന്നില്‍ കേന്ദ്രമന്ത്രി അമിത് ഷാ ആണെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എതിര്‍സ്ഥാനാര്‍ഥിയുടെ അനുയായികളായ ആക്രമികളെ തന്റെ പൊതുയോഗത്തില്‍ പ്രവേശിക്കാന്‍ ഡല്‍ഹി പോലീസ് അനുവദിച്ചതായും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷനെതിരേയും കെജ്രിവാള്‍ വിമര്‍ശനമുന്നയിച്ചു. ഒരു ദേശീയ പാര്‍ട്ടിയുടെ നേതാക്കളും അധ്യക്ഷനും നിരന്തരം ആക്രമിക്കപ്പെട്ടിട്ടും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ആകുന്നില്ല. ഇത് കമ്മിഷനെതിരേ ചോദ്യങ്ങളുയര്‍ത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പേ അരവിന്ദ് കെജ്രിവാളിന്റെ കാര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. പരാജയ ഭീതിമൂലം കെജ്രിവാളിനെ ആക്രമിക്കാന്‍ ബിജെപി ഗുണ്ടകളെ ഇറക്കിയിരിക്കുകയാണെന്ന് എഎപി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha