മദ്യലഹരിയില്‍ മനുഷ്യന്റെ മാനസികനില പരിഗണിക്കുമ്പോള്‍ തെറ്റുകള്‍ സംഭവിക്കാം: ഏഴ് വര്‍ഷം മകളെ പീഡിപ്പിച്ച പിതാവിനെ കുറ്റവിമുക്തനാക്കി ബോംബ ഹൈക്കോടതി
പ്രായപൂര്‍ത്തിയാകാത്ത മകളെ ഏഴ് വയസ്സുമുതല്‍ ലൈംഗികമായി പീഡിപ്പ കേസില്‍ പ്രതിയായ 43കാരനായ പിതാവിനെ കുറ്റവിമുക്തനാക്കി ബോംബ ഹൈക്കോടതി. നാഗ്പൂര്‍ ബെഞ്ചാണ് ശിക്ഷ റദ്ദാക്കിയത്. സാധാരണ സാഹചര്യങ്ങളില്‍ ഒരു മകള്‍ പിതാവിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കില്ല എന്നത് ശരിയാണ്. അതുപോലെ ഒരു പിതാവും മകളെ ലൈംഗികമായി ഉപദ്രവിക്കില്ല. എന്നാല്‍ മദ്യലഹരിയില്‍ മനുഷ്യന്റെ മാനസികനില പരിഗണിക്കുമ്പോള്‍ തെറ്റുകള്‍ സംഭവിക്കാമെന്നും ജസ്റ്റിസ് ഗോവിന്ദ സനാപ് നിരീക്ഷിച്ചു.
പിതാവ് മകളെ മൂന്നാം ക്ലാസ് മുതല്‍ 14 വയസുവരെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. അമ്മ ഉപേക്ഷിച്ച് പോയതോടെ കുട്ടി അമ്മൂമ്മയോട് വിവരം അറിയിക്കുകയായിരുന്നു. മക്കളുടെയും പ്രായമായ അമ്മയുടെയും സംരക്ഷകന്‍ എന്ന നിലയിലും തെളിവുകളുടെ അഭാവത്താലുമാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.
ലൈംഗികാതിക്രമക്കേസില്‍ 2021 ഫെബ്രുവരി 23ന് പ്രത്യേക കോടതി നല്‍കിയ ശിക്ഷാവിധി ചോദ്യം ചെയ്ത് പിതാവ് നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ബെഞ്ച്. പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപയുമായിരുന്നു അന്ന് കോടതി ശിക്ഷയായി പ്രതിക്ക് വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെയും (പോക്‌സോ) വകുപ്പുകള്‍ പ്രകാരം പ്രത്യേക കോടതി 5000 രൂപ പിഴയും ചുമത്തിയിരുന്നു. ഈ ശിക്ഷയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha