വീട് വിട്ട് ഇറങ്ങിയ യുവതി അവശനിലയില്‍ ആശുപത്രിയില്‍ എത്തി: അടിയന്തിര ശസ്ത്രക്രിയയിലൂടെ യുവതിയുടെ ജനനേന്ദ്രിയത്തിനുള്ളില്‍ നിന്നും കല്ലുകളും സര്‍ജിക്കല്‍ ബ്ലേഡും പുറത്തെടുത്തു
രക്ഷിതാക്കളുടെ ശിക്ഷാ നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വീട് വിട്ട് ഇറങ്ങിയ യുവതി അവശനിലയില്‍ ആശുപത്രിയില്‍ എത്തി. അടിയന്തിര ശസ്ത്രക്രിയയിലൂടെ യുവതിയുടെ ജനനേന്ദ്രിയത്തിനുള്ളില്‍ നിന്നും കല്ലുകളും സര്‍ജിക്കല്‍ ബ്ലേഡും പുറത്തെടുത്തു. ഓട്ടോറിക്ഷാ ഡ്രൈവറുടെ പീഡനത്തിനിരയായതായി ഇരുപതുകാരി പറഞ്ഞു. മഹാരാഷ്ട്രയിലെ പാര്‍ഘര്‍ ജില്ലയിലെ നളസോപര ഗ്രാമത്തിലെ താമസക്കാരിയായ യുവതിയാണ് ആശുപത്രിയില്‍ അഭയം തേടിയത്.. രക്ഷിതാക്കളുടെ ശിക്ഷാ നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
മുംബയിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് താന്‍ ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായതെന്നാണ് യുവതി പറയുന്നത്. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ ലോഡ്ജില്‍ മുറി ലഭിച്ചില്ല. രാത്രി ബീച്ചില്‍ തങ്ങാന്‍ തീരുമാനിച്ച് ഓട്ടോഡ്രൈവര്‍ക്കൊപ്പം വിരാറിലെ അര്‍നാല ബീച്ചിലേക്ക് പോയെന്നും ഡ്രൈവര്‍ അവിടെവച്ച് പീഡിപ്പിച്ചെന്നുമാണ് യുവതി പറയുന്നത്. പീഡനത്തിനുശേഷം അയാള്‍ കടന്നുകളഞ്ഞു.
വീട്ടിലേക്ക് മടങ്ങിയെത്താന്‍ തീരുമാനിച്ച യുവതി സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് സര്‍ജിക്കല്‍ ബ്ലേഡ് വാങ്ങി കല്ലും കട്ടകള്‍ക്കുമൊപ്പം സ്വന്തം ജനനേന്ദ്രിയത്തിനുള്ളില്‍ തിരുകി കയറ്റുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേസ്റ്റേഷനിലേക്ക് പോയി. ഈ സമയം കടുത്ത വേദന അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് ആശുപത്രിയില്‍ അഭയം തേടി. അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജനനേന്ദ്രിയത്തിനുള്ളില്‍ നിന്ന് അന്യവസ്തുക്കള്‍ നീക്കം ചെയ്തത്.
ബോധം വീണതോടെ പൊലീസ് മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും പരസ്പര ബന്ധമില്ലാത്ത രീതിയിലായിരുന്നു സംസാരം. ആദ്യം അനാഥയാണെന്നാണ് പറഞ്ഞത്. ഇതിനിടെ യുവതിയുടെ അച്ഛന്‍ ആശുപത്രിയിലെത്തി. അതോടെ പറഞ്ഞത് വീണ്ടും മാറ്റിപ്പറഞ്ഞു. 2023 ല്‍ രണ്ട് വ്യക്തികള്‍ക്കെതിരെ താന്‍ പീഡനപരാതി നല്‍കിയിരുന്നു എന്നും യുവതി പൊലീസിനോട് പറഞ്ഞു. യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ഓട്ടോഡ്രൈവറെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൊഴി പൂര്‍ണമായി വിശ്വസിക്കാത്ത പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha