Widgets Magazine
25
Jan / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി.... വെല്‍ഡിംഗിനിടെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം...


മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചു.... കടുവയുടെ ആക്രമണത്തില്‍ രാധയെന്ന 45കാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍


ജോണ്‍സണിനെ പോലീസിന് കിട്ടിയത് രമ്യയുടെ കരുതല്‍..പ്രതിയുടെ മുഖം കണ്ടിരുന്ന രാധാകൃഷ്ണന്റെ മകള്‍ രമ്യക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്... പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു...


ആതിരയെ ഭാര്യയാക്കാന്‍ ജോണ്‍സണ്‍ കള്ളക്കളികള്‍ തുടങ്ങി..രാജീവിനേയും വിളിച്ചിരുന്നു... ചില കോളുകള്‍ അഞ്ചു മിനിറ്റ് വരെ പോയിട്ടുണ്ടെന്നാണ് രാജീവ് നല്‍കുന്ന സൂചന...


ഭയപ്പെടുത്തുന്ന വീഡിയോ...വിദ്യാർത്ഥിയാണ് മൂന്നാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്.. പാരപ്പെറ്റിൽ കയറി താഴേക്ക് ചാടുകയായിരുന്നു...കേസെടുത്ത് കൂടുതൽ അന്വേഷണം നടത്താൻ പോലീസ്..

നടന്‍ സെയ്ഫ് അലി ഖാനെ കുത്തിയ കേസ്: അറസ്റ്റിലായത് യഥാര്‍ഥ പ്രതിയല്ലെന്ന് പിതാവ്

24 JANUARY 2025 11:17 PM IST
മലയാളി വാര്‍ത്ത

നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ അറസ്റ്റിലായ ബംഗ്ലദേശ് പൗരന്‍ മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം ഷെഹ്‌സാദ് കേസിലെ യഥാര്‍ഥ പ്രതിയല്ലെന്ന് പിതാവ് രോഹുല്‍ അമീന്‍. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ഷെരിഫുല്‍ അല്ലെന്നും മകനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാന്‍ ശ്രമിക്കുകയാണെന്നും പിതാവ് പറഞ്ഞു.

''പ്രതിയാണെന്ന് സംശയിച്ചാണ് എന്റെ മകനെ അവര്‍ അറസ്റ്റ് ചെയ്തത്. പൊലീസ് പുറത്തുവിട്ട ചിത്രത്തിലുള്ള ആള്‍ അവനല്ല. ചില സാമ്യതകള്‍ ഉണ്ടെന്നതിന്റെ പേരിലാണ് അവനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അനധികൃതമായി ഇന്ത്യയില്‍ കടന്നതിനാല്‍ അവനെ ലക്ഷ്യമിടാന്‍ വളരെ എളുപ്പമാണ്. ഫോട്ടോയിലുള്ള ആള്‍ക്ക് കണ്ണുവരെ എത്തുന്ന നീണ്ട മുടിയുണ്ട്. എന്നാല്‍ ഷെരിഫുല്‍ എപ്പോഴും മുടി ചെറുതാക്കി വെട്ടുകയും മുകളിലേക്ക് ചീകി വയ്ക്കുകയുമാണ് ചെയ്യാറുള്ളത്.

ഞങ്ങള്‍ പാവങ്ങളാണ്, ക്രിമിനലുകളല്ല. ജീവിക്കാനായി ഷെരിഫുല്‍ ബംഗ്ലദേശില്‍ ബൈക്ക് ടാക്‌സി ഓടിക്കുകയായിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ ഭരണകാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടായി. ഷെരിഫുല്‍ ഖാലിദ സിയയെ പിന്തുണക്കുന്നതിനാല്‍ വലിയ എതിര്‍പ്പ് നേരിട്ടു. അതോടെ കൂടുതല്‍ മെച്ചപ്പെട്ട ജോലിയും ജീവിത സാഹചര്യവും കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തോടെ ബംഗ്ലദേശ് വിട്ട് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു'' -പിതാവ് രോഹുല്‍ അമീന്‍ പറഞ്ഞു.

''ഷെരിഫുല്‍ ഇന്ത്യയിലേക്ക് കടന്നത് എങ്ങനെയെന്ന് അറിയില്ല. അവനെ പോലെ മറ്റുപലരും അതിര്‍ത്തി കടന്നിരുന്നു. ഇന്ത്യയില്‍ കടന്നതിനു പിന്നാലെ ബംഗാളിലെത്തി ഏതാനും ദിവസം അവിടെ ഹോട്ടലില്‍ ജോലി ചെയ്തിരുന്നു. അതിനു ശേഷം മുംബൈയിലെത്തി ബാറില്‍ ജോലി ചെയ്തു. നാട്ടുകാരില്‍ ഒരാളെ അവിടെ കണ്ടുമുട്ടിയെങ്കിലും കൂടെ താമസിപ്പിക്കാന്‍ അയാള്‍ തയാറായില്ല. സെയ്ഫിനു കുത്തേറ്റ് മൂന്നു ദിവസത്തിനു ശേഷം വീട്ടിലേക്ക് ഷെരിഫുല്‍ 10,000 ടാക്ക അയച്ചുനല്‍കിയിരുന്നു. ഷെരിഫുലിന് കവര്‍ച്ച നടത്താനോ ആരെയെങ്കിലും ആക്രമിക്കാനോ കഴിയില്ല. ഞങ്ങള്‍ക്ക് നീതി വേണം'' - പിതാവ് പറഞ്ഞു.

രോഹുല്‍ അമീന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെ ആളാണ് ഷെരിഫുല്‍. മൂത്തയാള്‍ ധാക്കയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഇളയ മകന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഖുല്‍നയിലെ ചണ മില്ലിലെ ജോലിക്കാരനായിരുന്നു അമീന്‍. ഈ ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ, ഷെരിഫുല്‍ പത്താംക്ലാസില്‍ പഠനം നിര്‍ത്തുകയും ജോലി തേടി ഇറങ്ങുകയുമായിരുന്നു. ഷെരിഫുലിന്റെ മോചനത്തിനായി നയതന്ത്ര തലത്തില്‍ ഇടപെടാനുള്ള ശ്രമത്തിലാണ് കുടുംബം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാള്‍  (31 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... വെല്‍ഡിംഗിനിടെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം...  (39 minutes ago)

മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചു.... കടുവയുടെ ആക്രമണത്തില്‍ രാധയെന്ന 45കാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍  (48 minutes ago)

ഇരുപത്തിയെട്ടുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി  (5 hours ago)

നടന്‍ സെയ്ഫ് അലി ഖാനെ കുത്തിയ കേസ്: അറസ്റ്റിലായത് യഥാര്‍ഥ പ്രതിയല്ലെന്ന് പിതാവ്  (5 hours ago)

ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ഈ മാസം 27ന് ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യപിക്കുമെന്ന് സുരേന്ദ്രന്‍  (7 hours ago)

അപകടകരമായി കാറുകളോടിച്ചുള്ള വിവാഹസംഘത്തിന്റെ യാത്ര: നവവരനുള്‍പ്പെടെ 7 പേര്‍ പിടിയില്‍  (7 hours ago)

കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട മാനന്തവാടി നഗരസഭയില്‍ ജനുവരി 27 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു  (8 hours ago)

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്ക് തമിഴ്‌നാട് ഗവര്‍ണറുടെ ക്ഷണം  (8 hours ago)

മുട്ടം സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ തീപിടിത്തം; ബാങ്കിലെ റെക്കോര്‍ഡ് റൂമിനാണ് തീപിടിച്ചത്  (8 hours ago)

കുടുംബ വഴക്കിനെ തുടര്‍ന്ന് തൃശൂരില്‍ മകന്‍ വീടിന് തീയിട്ടു  (9 hours ago)

കോഴിക്കോട് യുവതിയുടെ മൊബൈല്‍ ഫോണ്‍ പെട്ടിത്തെറിച്ച് അപകടം  (9 hours ago)

കുവൈത്തില്‍ ജനുവരി 30ന് എല്ലാ പ്രാദേശിക ബാങ്കുകള്‍ക്കും അവധി  (9 hours ago)

വഖഫ് ബില്‍: പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍ ബഹളത്തെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ക്ക് സസ്പെന്‍ഷന്‍  (9 hours ago)

പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നുമണിയുടെ ബന്ധു  (10 hours ago)

Malayali Vartha Recommends