തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കിട്ടും..പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ ഹുസൈന്‍ റാണയെ, ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നല്‍കി യു.എസ് സുപ്രീംകോടതി..
തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കിട്ടും. മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ ഹുസൈന്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നല്‍കി യു.എസ് സുപ്രീംകോടതി. കീഴ്‌ക്കോടതി ഉത്തരവിനെതിരേ തഹാവുര്‍ റാണ നല്‍കിയ അപ്പീല്‍ തള്ളിയാണ് നിര്‍ണായക ഉത്തരവ്. കീഴ്ക്കോടതികളിലെ കേസുകളില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ യുഎസ് സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീംകോടതി ഇത് തള്ളിയതോടെ രണ്ടുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാകും റാണയെ കൈമാറ്റം ചെയ്യുക.നേരത്തെ, ഇന്ത്യക്ക് കൈമാറണമെന്ന കീഴ്ക്കോടതി വിധിക്കെതിരേയാണ് യു.എസ്. സുപ്രീംകോടതിയില്‍ തഹാവുര്‍ റാണ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ഒരേ കുറ്റത്തിന് ഒരാളെ രണ്ടുതവണ വിചാരണ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാനുള്ള റാണയുടെ അവസാന നിയമാവസരമായിരുന്നു ഈ ഹര്‍ജി.ഇന്ത്യയ്ക്കു കൈമാറാതിരിക്കാന്‍ റാണ നടത്തിയ അവസാന നീക്കവും അങ്ങനെ പൊളിഞ്ഞു.
മുംബൈ ഭീകരാക്രമണത്തിലെ യഥാര്‍ത്ഥ ഗൂഡാലോചന തെളിയിക്കാന്‍ ഇന്ത്യയെ സഹായിക്കുന്നതാണ് അമേരിക്കന്‍ സുപ്രീംകോടതി വിധി.
റാണയുടെ കുറ്റകൃത്യം വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്.ഇന്ത്യയും യുഎസും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണു റാണയെ കൈമാറ്റം ചെയ്യാന്‍ സാധിക്കുക. കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറാന്‍ കഴിയുമെന്ന് യുഎസ് അറ്റോര്‍ണി ബ്രാം ആല്‍ഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുംബൈ ഭീകരാക്രമണങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യയിലേക്കു വിചാരണയ്ക്കു കൈമാറാന്‍ മജിസ്ട്രേറ്റ് ജഡ്ജി നല്‍കിയ ഉത്തരവിനെതിരെ റാണ സമര്‍പ്പിച്ച ഹര്‍ജി കലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിലെ ജില്ലാ കോടതി തള്ളിയിരുന്നു. ഈ വിധി ശരിവച്ചുകൊണ്ടാണു യുഎസ് അപ്പീല്‍ കോടതി റാണയുടെ അപ്പീല്‍ തള്ളിയത്. ഇതിനെ സുപ്രീംകോടതിയും ഇപ്പോള്‍ അംഗീകരിച്ചു.
https://www.facebook.com/Malayalivartha