ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 75-ാം വർഷം നാം ആഘോഷിക്കുന്നു; നമ്മുടെ ഭരണഘടനയുടെ ആദർശങ്ങൾ സംരക്ഷിക്കുന്നതിനും ശക്തവും സമൃദ്ധവുമായ ഒരു ഇന്ത്യയ്ക്കായി പ്രവർത്തിക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളെ ഈ അവസരം ശക്തിപ്പെടുത്തട്ടെ; ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസകൾ;-
ഇന്ന്, ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 75-ാം മഹത്തായ വർഷങ്ങൾ നാം ആഘോഷിക്കുന്നു.
നമ്മുടെ ഭരണഘടനയ്ക്ക് രൂപം നൽകുകയും ജനാധിപത്യത്തിലും അന്തസ്സിലും ഐക്യത്തിലും നമ്മുടെ യാത്ര വേരൂന്നിയതാണെന്ന് ഉറപ്പാക്കുകയും ചെയ്ത എല്ലാ മഹാന്മാരായ സ്ത്രീകളെയും പുരുഷന്മാരെയും നാം നമിക്കുന്നു.നമ്മുടെ ഭരണഘടനയുടെ ആദർശങ്ങൾ സംരക്ഷിക്കുന്നതിനും ശക്തവും സമൃദ്ധവുമായ ഒരു ഇന്ത്യയ്ക്കായി പ്രവർത്തിക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളെ ഈ അവസരം ശക്തിപ്പെടുത്തട്ടെ.
അതേസമയം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് കേരള ഗവർണർ. മുഖ്യമന്ത്രിയടക്കം സന്നിഹിതനായ വേദിയിലായിരുന്നു അദ്ദേഹം പ്രസംഗിച്ചത് .
സംസ്ഥാനത്തെയും മുഖ്യ മന്ത്രിയെയും പ്രശംസിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha