പെയിന്റിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഗ്രില്ലിലെ ചില്ല് നീക്കം ചെയ്തു; മുംബൈയില്‍ മൂന്നാം നിലയില്‍ കളിച്ചു കൊണ്ടിരിക്കെ 2 വയസ്സുകാരന് താഴെവീണു
മുംബൈ ഡോംബിലിയില് മൂന്നാം നിലയില്‍ നിന്ന് വീണ രണ്ടു വയസ്സുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വീഴ്ചയുടെ ആഘാതം കുറച്ചത്. ഭാവേഷ് എന്നയാളാണ് കെട്ടിടത്തില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ശനിയാഴ്ച്ച രാവിലെയാണ് സംഭവം. ഡോംബിവാലി വെസ്റ്റിലെ ദേവിച പാട പ്രദേശത്ത് താമസിക്കുന്ന കുട്ടിയാണ് അപകടത്തില്‍ പെട്ടത്. വീട് കാണിക്കാന്‍ ആളുകളെ കൊണ്ടുപോയിരുന്നു ഭാവേഷ്. ഇവര്‍ക്ക് വീട് കാണിച്ചുകൊടുത്ത ശേഷം അവര്‍ കെട്ടിടത്തിന് പുറത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.
അതേ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ വീട്ടില്‍ കളിക്കുന്നതിനിടെ രണ്ട് വയസ്സുള്ള കുട്ടി താഴെ വീഴുകയായിരുന്നു. കുട്ടി വീഴുന്നത് കണ്ട ഭവേഷ് വളരെ വേഗത്തില്‍ ഓടിയെത്തി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടി കൈയില്‍ നിന്ന് വഴുതി വീഴുകയായിരുന്നു. ഈ സമയം ഭാവേഷ് ഇടത് കാല് മുന്നോട്ട് വെച്ചതിനാല്‍ കുട്ടി നേരിട്ട് നിലത്ത് വീണില്ല. കുട്ടി രക്ഷപ്പെടുകയും ചെയ്തു.
വീട്ടില്‍ പെയിന്റിംഗ് ജോലികള്‍ നടക്കുന്നുണ്ടെന്നും അതിനാലാണ് ഗ്രില്ലിലെ ചില്ല് നീക്കം ചെയ്തതെന്നും വീട്ടുകാര്‍ പറയുന്നു. ഇതിനിടെ ഗാലറിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി തുറന്ന ഗ്ലാസിന്റെ വിടവിലൂടെ വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha