കുതിച്ചുയര്‍ന്ന് ജിഎസ്എല്‍വി-എഫ്15 .... ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം വിജയം
കുതിച്ചുയര്‍ന്ന് ജിഎസ്എല്‍വി-എഫ്15 .... ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം വിജയം
ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-2 സാറ്റ്ലൈറ്റുമായി ജിഎസ്എല്‍വി-എഫ്15 കുതിച്ചുയരുകയായിരുന്നു. ഇസ്രൊ ജിഎസ്എല്‍വി-എഫ്15 ലോഞ്ചില്‍ പുതുതലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-02വിനെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാം വിക്ഷേപണത്തില്‍ ബഹിരാകാശത്തേക്ക് അയച്ചത്.
ജിഎസ്എല്‍വിയുടെ പതിനേഴാം ദൗത്യം കൂടിയാണിത്. അമേരിക്കയുടെ ജിപിഎസിന് ബദലായുള്ള ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 കൃത്രിമ ഉപഗ്രഹം. 27മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ പുലര്‍ച്ചെ 2.23ന് തുടങ്ങിയിരുന്നു.
അതേസമയം 1979ലാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഉപഗ്രഹ വിക്ഷേപണങ്ങള്‍ തുടങ്ങിയത്. ഐ.എസ്.ആര്.ഒ ചെയര്‍മാനായി ഡോ.വി.നാരായണന് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണം കൂടിയാണിത്.
"
അമേരിക്കയുടെ ജി.പി.എസിനും ചൈനയുടെ ബൈദൗവിനും ബദലാവാന്‍ ശേഷിയുള്ളതാണ് 'നാവിക്'. സൈനികാവശ്യങ്ങള്‍ക്കും മത്സ്യബന്ധന ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇപ്പോള്‍ നാവിക് ലഭ്യമാണ്. 2013നാണ് നാവിക് ശ്രേണിയിലെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായി ആരംഭിച്ചത്.
https://www.facebook.com/Malayalivartha