പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യു.എസ് സന്ദര്‍ശിക്കും...
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യു.എസ് സന്ദര്‍ശിക്കും. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുമായി നല്ല ബന്ധമാണെന്നും മോദിയുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ചയുണ്ടാകുമെന്നും വ്യക്തമാക്കി.
ഫ്ലോറിഡയില്‍ നിന്ന് ജോയിന്റ് ബേസ് ആന്‍ഡ്രൂസിലേക്ക് മടങ്ങുന്നതിനിടെ എയര്‍ഫോഴ്സ് വണ്ണില്‍ മാദ്ധ്യമ പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു ട്രംപ്.
കഴിഞ്ഞ ദിവസം മോദിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ ട്രംപ് വിശദീകരിക്കുകയും ചെയ്തു. 'മോദിയുമായി നീണ്ട ഫോണ്‍ സംഭാഷണം നടത്തി. ഇന്ത്യയുമായി ഞങ്ങള്‍ക്ക് വളരെ നല്ല ബന്ധമാണുള്ളത്. മിക്കവാറും ഫെബ്രുവരിയില്‍, അദ്ദേഹം വൈറ്റ് ഹൗസില്‍ എത്തുമെന്ന് വ്യക്തമാക്കി ട്രംപ്.
"
https://www.facebook.com/Malayalivartha