Widgets Magazine
17
Feb / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹിയും വടക്കന്‍ സംസ്ഥാനങ്ങളും വീണ്ടും ശക്തമായൊരു ഭൂചലനത്തിന്റെ ആശങ്കയില്‍.. ഡല്‍ഹിയിലെ കടുത്ത തണുപ്പും മഞ്ഞും മാറിവരികയാണെങ്കിലും, കടുത്ത വേനല്‍ ഇക്കൊല്ലം വരുംമാസങ്ങളിലുണ്ടാകുമെന്നാണ് സൂചന..


വീണ്ടും നാടിനെ നടുക്കി അരുംകൊല..ഭാര്യ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങി.. സംശയമുണ്ടായതിനെത്തുടര്‍ന്ന്, മക്കളുടെ കണ്‍മുന്നിലിട്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..


വീണ്ടും ഭയന്ന് വിറച്ച് ഡൽഹി.. ഭൂമിക്കടിയിൽ നിന്നുള്ള ഉഗ്രശബ്ദം..ഡൽഹി നിവാസികൾ ഭയന്നു വീടുകളിൽനിന്നു പുറത്തേക്കോടി..ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹി..


റിജോയെ കുടിക്കിയത് വീട്ടമ്മയുടെ ബുദ്ധി..ആളുകളെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു..ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കി..പ്ലാനുകൾ എല്ലാം ഇവിടെ പാളിപോയി..


വീണ്ടും പശ്ചിമേഷ്യ യുദ്ധ കലുഷിതമാകുന്നു..ഗാസയില്‍ നരകത്തിന്റെ വാതില്‍ തുറക്കുമെന്നാണ് നെതന്യാഹു ഭീഷണി മുഴക്കിയിരിക്കുന്നത്..എന്തായിരിക്കും സംഭവിക്കാൻ പോകുന്നത്..

അരവിന്ദ് കേജ്രിവാളിന്റെ ആരോപണത്തിനു മറുപടിയുമായി നരേന്ദ്ര മോദി: പ്രധാനമന്ത്രി കുടിക്കുന്ന വെള്ളത്തില്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ വിഷം കലര്‍ത്തുമോ

29 JANUARY 2025 06:19 PM IST
മലയാളി വാര്‍ത്ത

യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുന്നെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിന്റെ ആരോപണത്തിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി കുടിക്കുന്ന വെള്ളത്തില്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ വിഷം കലര്‍ത്തുമോ എന്നു മോദി ചോദിച്ചു. ആരോപണം തെളിയിക്കാനുള്ള വിവരങ്ങള്‍ ഇന്നു വൈകിട്ട് 8 മണിക്കുള്ളില്‍ നല്‍കണമെന്നു കേജ്രിവാളിനോട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.

''യമുനയുടെ പേരു പറഞ്ഞാണ് അവര്‍ വോട്ടു ചോദിച്ചത്. അവര്‍ക്കതില്‍ ലജ്ജയില്ല. വെള്ളത്തിനായി ഡല്‍ഹിക്കാര്‍ യാചിക്കണമെന്നാണ് അവരുടെ ആരോപണം. രാഷ്ട്രീയ നേട്ടത്തിനായി എഎപി പാപം ചെയ്തു. ചരിത്രം അവര്‍ക്കു മാപ്പു നല്‍കില്ല. ഡല്‍ഹിയും അവരെ വെറുതെ വിടില്ല. നിങ്ങള്‍ക്കു ശുദ്ധമായ വെള്ളം ബിജെപി തരും. വെറുപ്പ് പടര്‍ത്തുന്ന ആരോപണമാണ് ഉന്നയിച്ചത്. ഹരിയാനക്കാരും ഡല്‍ഹിയില്‍ താമസിക്കുന്നില്ലേ? അപ്പോള്‍ അവര്‍ ഡല്‍ഹിയിലേക്കുള്ള വെള്ളത്തില്‍ വിഷം കലക്കുമോ? ഈ വെള്ളം തന്നെയാണു പ്രധാനമന്ത്രിയും കുടിക്കുന്നത്.''- തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മോദി പറഞ്ഞു.

വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ ആശങ്കപ്പെടുത്തുന്ന കേജ്രിവാളിനെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍നിന്നു വിലക്കണമെന്നാവശ്യപ്പെട്ടു ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിരുന്നു. ''ഹരിയാനയിലെ ബിജെപിക്കാര്‍ വെള്ളത്തില്‍ വിഷം കലര്‍ത്തി ഡല്‍ഹിയിലേക്ക് അയയ്ക്കുകയാണ്. ജലത്തില്‍ കലരുന്ന വിഷം ശുദ്ധീകരണ പ്ലാന്റുകളില്‍ ശുചീകരിക്കാന്‍ കഴിയുന്നില്ല. ഡല്‍ഹിയിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പല പ്രദേശങ്ങളിലും ജലവിതരണം നിര്‍ത്തണം''- കഴിഞ്ഞ ദിവസം കേജ്രിവാള്‍ പറഞ്ഞു. വെള്ളത്തിലെ അമോണിയയുടെ നില ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ആരോപണങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹായവാഗ്ദാനം നല്‍കി അടുത്തുകൂടി പീഡനത്തിന് ശ്രമിച്ചയാള്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി  (2 hours ago)

സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂര്‍ എംപി  (3 hours ago)

മൈസൂരുവില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി 3.5 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി  (4 hours ago)

സംസ്ഥാനത്തെ നെഫ്രോളജി ഡോക്ടര്‍മാര്‍ക്ക് പുരസ്‌കാരങ്ങള്‍  (4 hours ago)

ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കും: മന്ത്രി വീണാ ജോര്‍ജ്: പ്രൊഫൈലാക്സിസ് ചികിത്സയുടെ പ്രായപരിധി വര്‍ധിപ്പിക്കും  (5 hours ago)

15 വയസ്സുകാരന്റെ വെടിയേറ്റ് നാലു വയസ്സുകാരനു ദാരുണാന്ത്യം  (5 hours ago)

ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് നമുക്കു കോടതിയിൽ കാണാം  (5 hours ago)

ബേസിലിന് പുതിയ മുഖം നൽകി മരണ മാസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (5 hours ago)

ഫോര്‍ട്ട് കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

DELHI വരുംമാസങ്ങളിലും വൻ അപകടം  (6 hours ago)

THRISSUR ചികിത്സയിലിരിക്കെ മരണം  (6 hours ago)

DELHI പേടിച്ച് വിറച്ച് ജനങ്ങൾ  (6 hours ago)

ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വ്യവസായിയില്‍ നിന്നും 4 കോടി തട്ടിയ കേസ്: എഎസ്‌ഐ ഷഫീര്‍ ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

Bank-theft റിജോയെ കുടിക്കിയത് വീട്ടമ്മയുടെ ബുദ്ധി  (6 hours ago)

Malayali Vartha Recommends