Widgets Magazine
31
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെസ്റ്റ് ബാങ്കില്‍ കടുത്ത യുദ്ധം തുടങ്ങി ഇസ്രായേല്‍... പതിനഞ്ച് യുവാക്കള്‍ കൊല്ലപ്പെട്ടു...


വീട്ടിൽ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..പു​ല​ർ​ച്ചെ വരെ പീഡനം..പെൺകുട്ടിക്ക് ബോധം വന്നില്ല...​പെ​ൺ​കു​ട്ടി​യെ​ ​താ​ൻ​ ​ക​യ​റു​മു​റി​ച്ച് ​ര​ക്ഷ​പ്പെ​ടു​ത്തിയെന്നും പ്രതി..


ഖത്തർ എയർവേയ്സ് വിമാനം പറക്കുന്നു..വിമാനത്തിനുള്ളിൽ ഖത്തർ അമിർ ഹിസ് ഹൈനസ് അൽതാനി..ചുറ്റിലും വലം വച്ച് യുദ്ധവിമാനങ്ങൾ ചീറിപ്പറക്കുന്നു..വീഡിയോയ്ക്ക് താഴെ പങ്കുവച്ച കുറിപ്പ് ഇപ്രകാരം...


ഷെറിനാണിപ്പോൾ ചർച്ച വിഷയം..അര്‍ഹരായ ഒട്ടേറെപ്പേരെ പിന്തള്ളി അതിവേഗത്തിലാണ്, ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്... 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികളായ സ്ത്രീകള്‍ ഉള്‍പ്പെടെ ജയിലില്‍ തുടരുന്നുണ്ട്..


വീണ്ടും മാറി മറിഞ്ഞ് കേരളത്തിലെ കാലാവസ്ഥ..ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ, 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത..മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ..

മഹാകുംഭമേളക്കിടെ ഉണ്ടായ അപകടം: മരിച്ച കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

30 JANUARY 2025 05:26 PM IST
മലയാളി വാര്‍ത്ത

പ്രയാഗ്രാജില്‍ മഹാകുംഭമേളക്കിടെ ഉണ്ടായ അപകടത്തില്‍ മരിച്ച കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മരിച്ച നാല് പേരുടെ വീട്ടുകാര്‍ക്ക് എത്രയും വേഗം സഹായം ഉറപ്പാക്കും. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരുകയാണ്.

സംസ്ഥാനത്ത് നിന്നും കാണാതായ മറ്റ് 8 പേരുടെ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മഹാകുംഭമേളയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പത്ത് പേര്‍ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് എന്നാല്‍ പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. 90 പേര്‍ക്കാണ് പരിക്കേറ്റതെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. ബാരിക്കേഡ് മറികടക്കാന്‍ വലിയ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.

അതേസമയം, മഹാ കുംഭമേളയില്‍ വീണ്ടും തീപിടുത്തം ഉണ്ടായതായി റിപ്പോര്‍ട്ട്. പ്രയാഗ്രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയുടെ സെക്ടര്‍-22-ലെ തീപിടിത്തത്തില്‍ നിരവധി പന്തലുകള്‍ കത്തിനശിച്ചു. എന്നാല്‍, അഗ്‌നിശമനസേന യഥാസമയം തീ നിയന്ത്രണ വിധേയമാക്കി. ഈ സംഭവത്തില്‍ ജീവഹാനി സംഭവിച്ചതായി വിവരമില്ല. തീപിടിത്തത്തിന്റെ കാരണം നിലവില്‍ അറിവായിട്ടില്ല. ഭക്തരോട് സമാധാനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ഈ തീപിടിത്തത്തില്‍ 15 ടെന്റുകള്‍ കത്തിനശിച്ചതായാണ് വിവരം. തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ അഗ്‌നിശമനസേനയെ വിവരമറിയിച്ചു. എന്നാല്‍, ടെന്റിലേക്ക് എത്താന്‍ റോഡില്ലാത്തതിനാല്‍ സംഘത്തിന് എത്താന്‍ ബുദ്ധിമുട്ടായിരുന്നു. ഇത് വകവെക്കാതെ അഗ്‌നിശമന സേന കൃത്യസമയത്ത് എത്തി വലിയ അപകടങ്ങളൊന്നും കൂടാതെ തീ നിയന്ത്രണ വിധേയമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ആലത്തൂര്‍ സബ് ജയിലില്‍ നിന്നും വിയൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി  (3 hours ago)

24000 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്: കേന്ദ്ര ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഊര്‍ജ്ജസ്വലമാക്കുന്ന നടപടികള്‍ ആണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍  (3 hours ago)

പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കുന്നത് റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

വാഷിംഗ്ടണില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 67 പേരും മരിച്ചതായി റിപ്പോര്‍ട്ട്  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരി വീട്ടില്‍ പ്രസവിച്ചു  (5 hours ago)

സിപിഎം പ്രവര്‍ത്തകന്‍ സുരേഷിനെ വെട്ടിക്കൊന്ന കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു  (5 hours ago)

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്ത് പോലീസ്  (5 hours ago)

11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 32 വയസ്സുകാരന് 78 വര്‍ഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ  (6 hours ago)

രണ്ടര വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ സഹോദരന്‍ അറസ്റ്റില്‍  (6 hours ago)

രണ്ടര വയസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

അപരിചിതയായ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചുംബിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഒരു കഥ ഒരു നല്ല കഥ മുപ്പത്തിയൊന്നിന് തിയേറ്ററുകളിൽ  (7 hours ago)

നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽ മച്ചാൻ്റെ മാലാഖ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്  (7 hours ago)

ഹ്യൂമർ, ആക്ഷൻ ജോണറിൽ സാഹസം എത്തുന്നു; ചിത്രീകരണം ആരംഭിച്ചു  (7 hours ago)

ചരിത്ര മുന്നേറ്റം: 200 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍; മികച്ച സ്‌കോറോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍  (7 hours ago)

Malayali Vartha Recommends