മോദിയ്‌ക്കൊപ്പം നടക്കുന്ന ഈ പെണ്‍പുലി..ആ പെണ്‍കുട്ടിയാണ് ഫെബ്രുവരി 12ന് രാഷ്‌ട്രപതി ഭവനില്‍ വിവാഹിതയാകാന്‍ പോകുന്ന പൂനം ഗുപ്ത..ചരിത്രത്തില്‍ ഇതാദ്യമായാണ് സംഭവിക്കുന്നത്..
ഒരു മാസം മുന്‍പ് മോദിയ്‌ക്കൊപ്പം നടക്കുന്ന ഈ പെണ്‍പുലി ആരാണ് എന്ന ചോദ്യത്തിനുത്തരം തേടി സമൂഹമാധ്യമങ്ങള്‍ തിരഞ്ഞുകൊണ്ടേയിരുന്നു. ആ പെണ്‍കുട്ടിയാണ് ഫെബ്രുവരി 12ന് രാഷ്‌ട്രപതി ഭവനില്‍ വിവാഹിതയാകാന്‍ പോകുന്ന പൂനം ഗുപ്ത. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് ( സിആര്‍പിഎഫ്) അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ആയ ഈ യുവതി രാഷ്‌ട്രപതിയുടെ വ്യക്തിഗത സുരക്ഷാകാര്യങ്ങളുടെ ചുതലയുള്ള ഉദ്യോഗസ്ഥ കൂടിയാണ്. ചരിത്രത്തില്‍ ഇതാദ്യമായാണ് രാഷ്‌ട്രപതിയുടെ ഔദ്യോഗിക വസതി വിവാഹവേദിയാകുന്നത്.
പ്രധാനമന്ത്രി മോദിയ്‌ക്കൊപ്പം ആത്മവിശ്വാസം നിറഞ്ഞ മുഖഭാവവും ചുവടുവെയ്പുകളുമായി മോദിയുടെ നിഴലായി കൂടെ നടക്കുന്ന യുവതിയുടെ ഫോട്ടോ ഒരു മാസം മുന്‍പ് വൈറലായി പ്രചരിച്ചിരുന്നു. ‘ലേഡി എസ് പി ജി’ എന്ന അടിക്കുറിപ്പോടെ നടിയും എംപിയുമായ കങ്കണ റണാവത്ത് ആണ് ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി ഈ പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്. കണ്ണുകളിലും ചുവടുകളിലും ജാഗ്രത പുലര്‍ത്തി, പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും മന്ത്രി കിരണ്‍ റിജിജുവിനുമൊപ്പം നടന്നുനീങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥ വളരെ പൊടുന്നനെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നീടാണ് ഇത് പൂനം ഗുപ്തയാണെന്നും സിആര്‍പിഎഫ് കമാന്‍റന്‍റാണെന്നും കണ്ടെത്തിയത്.
ഈ പെണ്‍കുട്ടിയുടെ വിവാഹവേദിയാവുകയാണ് രാഷ്‌ട്രപതി ഭവന്‍. ഫെബ്രുവരി 12നാണ് വിവാഹം. .74ാം റിപ്പബ്ലിക് ദിനത്തില്‍ സിആര്‍പിഎഫ് ഓഫീസര്‍മാരുടെ പെണ്‍പടയെ നയിച്ച പെണ്‍പുലി പൂനം ഗുപ്തയാണ്.അവരുടെ സമർപ്പണം, പ്രൊഫഷണലിസം, അച്ചടക്കമുള്ള സേവനം എന്നിവയ്ക്കുള്ള അംഗീകാരമായി രാഷ്ട്രപതി ദ്രൗപതി മുർമു രാഷ്ട്രപതി ഭവനിൽ വിവാഹം കഴിക്കാൻ അനുമതി നൽകിയതായി റിപ്പോർട്ട് ചെയ്യുന്നു. ഈ ചരിത്ര സംഭവം പൂനം ഗുപ്തയെ രാഷ്ട്രപതി ഭവനിൽ വിവാഹം കഴിക്കുന്ന ആദ്യ വ്യക്തിയാക്കും.
സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റ് പൂനം ഗുപ്ത മധ്യപ്രദേശിൽ നിന്നുള്ളയാളാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗണിതശാസ്ത്ര ബിരുദവും തുടർന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും നേടിയിട്ടുണ്ട്. പൂനം 2018 ലെ യുപിഎസ്‌സി സിഎപിഎഫ് പരീക്ഷയിൽ അഖിലേന്ത്യാ റാങ്ക് 81 നേടി വിജയിച്ചു.
https://www.facebook.com/Malayalivartha